ഉറവകളുടെ ഉറവിടങ്ങള്‍ --- ഒരു ആല്‍പ്സ്‌ യാത്ര 1

ടെറാമൊഡാന 
അരയന്നങ്ങളും കുട്ടികളും നീന്തിക്കളിക്കുന്ന പച്ചനിറമുള്ള ജലാശയത്തിന്റെ കരയിലൂടെ,  മലനിരകളെ ലക്ഷ്യമാക്കി , പിന്നീടെപ്പൊഴോ അവയ്ക്ക് സമാന്തരമായി,  ലംബമായി തുരങ്കങ്ങളില്‍ കൂടി നെഞ്ചകം തുളച്ചും കുതിച്ചു പാഞ്ഞു; ഒടുവില്‍ ആല്പ്സ് പര്‍വതനിരകളുടെ മടിത്തട്ടില്‍ കിതച്ചു നിന്നു; പാരിസില്‍ നിന്നും 'മൊഡാനി'ലേയ്ക്കുള്ള അതിവേഗ തീവണ്ടി.  ഇത് ഫ്രാന്‍സിന്റെയും ഇറ്റലിയുടെയും അതിര്‍ത്തി പ്രദേശമാണ്. മൊഡാനില്‍ തുടങ്ങി അങ്ങിങ്ങായി ചെറിയ ഗ്രാമങ്ങള്‍ കാണാം. 'ടെറാ മൊഡാന' എന്നാ പേരില്‍ അറിയപ്പെടുന്നു, ഈ ഫ്രെഞ്ചു മലയോരം.

ശൈത്യകാലത്ത് മഞ്ഞു മൂടുമ്പോള്‍, ഈ ഗ്രാമങ്ങള്‍  മഞ്ഞില്‍ കളിക്കാന്‍ വരുന്ന മനുഷ്യരുടെ വിനോദ കേന്ദ്രങ്ങളായി(സ്കീ റിസോര്‍ട്ട്സ്)  മാറും.   വേനലില്‍ മഞ്ഞുരുകി ഉറവകളായി, വെള്ളചാട്ടങ്ങളായി, പുഴ നിറഞ്ഞോഴുകും. പൈന്‍മരങ്ങള്‍ നിറഞ്ഞ കാടുകള്‍ പതുക്കെ  ഉണരും,  ഗ്രാമവാസികള്‍ കൃഷിത്തിരക്കിലാകും.  ആരവങ്ങളൊഴിഞ്ഞ ഈ പ ച്ചപ്പിലെക്കാണ്  ഞങ്ങള്‍ തിരിച്ചത്, എങ്കിലും തീവണ്ടി നിറയെ അവധിക്കാലം നോമ്പുനോറ്റു വന്ന കുട്ടികളായിരുന്നു. റെയില്‍വേയുടെ വകയായി എല്ലാ കുട്ടികള്‍ക്കും ഓരോ യാത്രാ സഞ്ചി; ഒരു ചെറിയ ജ്യൂസ്‌, ബ്രഡ്‌, പേന , പുസ്തകം. ആനന്ദലബ്ധി ക്കിനിയെന്തു വേണം? അപ്പൂസ്‌ ഉത്സാഹത്തിലായി


മൊഡാനില്‍ നിന്നും പതിനഞ്ചു മിനിട്ട് ദൂരെയാണ്  ആവ്രിയ് (Avrieux) എന്ന ഗ്രാമം. ഹെയര്‍ പിന്‍ വളവുകളിലൂടെ ടാക്സിയില്‍ വരുമ്പോള്‍ താഴെ,  ഒരേ  പോലെ തോന്നിക്കുന്ന പത്തു മുപ്പതു ചെറിയ വീടുകള്‍ കണ്ടുതുടങ്ങി. . തടിയില്‍ തീര്‍ത്ത ഒതുക്കമുള്ള വീടുകള്‍. ഇവിടെ കടകള്‍ ഒന്നും തന്നെ ഇല്ല.
ഇടത്തും വലത്തും താഴെയും മുകളിലുമെമെല്ലാം പാര്‍വത ശിഖരങ്ങള്‍.

പബ്ലിക്‌ ട്രാന്‍സ്പോര്‍ട്ട് വളരെ കുറവുള്ള സ്ഥലം. വീട്ടു സാധനങ്ങള്‍ വാങ്ങാന്‍ അന്നുതന്നെ മോഡാനിലേക്കു തിരിച്ചു പോകേണ്ടിവന്നു. അടുത്ത രണ്ടു ദിവസം അവധിയായതിനാല്‍ കടകള്‍ തുറക്കില്ല. പോകുന്നവഴിക്ക്, അത്യാവശ്യം കടകള്‍ ഉള്ള മറ്റൊരു ഗ്രാമത്തെ പറ്റി ടാക്സി ഡ്രൈവര്‍ പറഞ്ഞു തന്നു. ഇനി പോകുമ്പോള്‍ അവിടെ നടന്നു പോകാനുള്ള വഴിയും  കാണിച്ചു തന്നു. ഒരു മലചുറ്റി പോയാല്‍ മതി. വെറുതെ ടാക്സി വിളിച്ചു പൈസ കളയണ്ടന്നു .. എത്ര നല്ല ഡ്രൈവര്‍. 

എന്നിട്ടും പലതവണ ടാക്സി വിളിക്കേണ്ടി വന്നു. പലപ്പോഴും ടാക്സി ഡ്രൈവര്‍മാര്‍ മിറ്റര്‍ റീഡിങ്ങിനെക്കാള്‍ കുറച്ചു പൈസയേ വാങ്ങിയുള്ളൂ . തിരികെ പോരുന്ന ദിവസം. പൈസയൊന്നും വേണ്ടന്ന് വാശി. നിര്‍ബന്ധിച്ചാണ് ഏല്‍പ്പിച്ചത്. വളരെ അത്ഭുതം തോന്നി; ഒരു ബിസിനസ്‌ എന്നതിലുപരി ആതിഥ്യ മര്യാദയും നിഷ്കളങ്കമായ സ്നേഹവും തുളുമ്പുന്ന 
ഗ്രാമീണര്‍.

Comments

  1. good. but I liked ലൂവാ നദീതടങ്ങളില്‍ :)

    ReplyDelete
  2. എന്നിട്ടും പലതവണ ടാക്സി വിളിക്കേണ്ടി വന്നു. പലപ്പോഴും ടാക്സി ഡ്രൈവര്‍മാര്‍ മിറ്റര്‍ റീഡിങ്ങിനെക്കാള്‍ കുറച്ചു പൈസയേ വാങ്ങിയുള്ളൂ . തിരികെ പോരുന്ന ദിവസം. പൈസയൊന്നും വേണ്ടന്ന് വാശി. നിര്‍ബന്ധിച്ചാണ് ഏല്‍പ്പിച്ചത്. വളരെ അത്ഭുതം തോന്നി; ഒരു ബിസിനസ്‌ എന്നതിലുപരി ആതിഥ്യ മര്യാദയും നിഷ്കളങ്കമായ സ്നേഹവും തുളുമ്പുന്ന
    ഗ്രാമീണര്‍. (ഇങ്ങിനെയുമുണ്ടോ മനുഷ്യര്‍)

    ReplyDelete

Post a Comment

Popular posts from this blog

ഫ്രഞ്ച് റിവേറ (French Riviera - Côte d'Azur )

വായന : 'പുറപ്പാടിന്റെ പുസ്തകം' - വി.ജെ.ജയിംസ്

ആളെ തേടുന്ന ഗ്രാമങ്ങൾ ....