Posts

Showing posts from February, 2011

സൃഷ്ടി

യോഗം 1 ------------------ സൂര്യന്‍ തിളച്ചു മറിയുകയാണ്.സ്വതവേ ചൂടന്‍, കോണ്‍ഫറന്‍സ് ഹാള്‍ നിശബ്ദം. "ഓരോ ക്വാര്‍ട്ടറും നഷ്ടത്തില്‍ അവസാനിക്കുന്നു. ഇങ്ങനെ അടുത്തെങ്ങും ഉണ്ടായിട്ടില്ല, സിസ്ടത്തിന്റെ ഗുഡ് വില്‍ പാടേ തകര്‍ന്നു. മറ്റു ഗ്യാലക്സികളില്‍ ഭൂമിയിലെ ഗോസ്സിപ്‌ കഥകള്‍ പരക്കുന്നു". "യാത്രകള്‍ തനിക്കും മടുത്തു. സത്യം പറഞ്ഞാല്‍ പനി പേടിച്ച് അങ്ങോട്ട്‌ പോകാന്‍ വയ്യ. ഇനിയെല്ലാം നേരിട്ട് കണ്ടറിഞ്ഞു കൊള്ളൂ", നാരദന്‍ ഒരു ഐപാഡ് സമ്മാനിച്ചു സൂര്യന്. എന്നിട്ട് ഒഴുകിവന്ന ഒരു മേഘത്തില്‍ കയറി വെറുതെ ഇരിപ്പായി. "സാങ്കേതിക പുരോഗതിക്ക് ഒരു കുറവുമില്ല. പഠിപ്പുണ്ടെകിലും വിവരമില്ലെങ്കില്‍ പിന്നെ?. സമയം അധികം ഇല്ല, ആരെങ്കിലും പോയി നേരിട്ട് കൈകാര്യം ചെയ്യണം. എല്ലാ പവറും തരാം. ഏതു രൂപത്തിലും പോകാം". സൂര്യന്റെ പുതിയ ഓഫര്‍. എല്ലാവരും പരസ്പരം നോക്കി ഇരുന്നു. നന്നാക്കാന്‍ പോയവര്‍ സ്വയം നന്നായിതിരിച്ചുവന്നതാണ് ചരിത്രം. അവതാരം എന്ന് കേട്ടാല്‍ തന്നെ ഭയം! പോയവരും നിന്നവരും പടത്തില്‍ വച്ച് പൂജിക്കപ്പെടുന്നുണ്ട്. അവര്‍ക്ക് വേണ്ടി വെട്ടും കുത്തും ആഘോഷവും വേറെ. ഇനി പോകാന്‍ ആര്‍ക്കും വയ്യ,