Posts

Showing posts from July, 2017

"ഇന്നത്തെ വിദ്യാർത്ഥികളാണ് നാളത്തെ പൗരന്മാർ............."

സ്‌കൂൾ വാർഷികങ്ങളെ കുറിച്ച് കേൾക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുന്ന വാചകം. അന്നേ ദിവസം ഒരു പ്രസംഗത്തിലെങ്കിലും ഇതു കേട്ടിരിക്കും. പ്രസംഗം മാത്രമല്ല, പ്രതിഭയുള്ള കുട്ടികളെ തിരഞ്ഞു പിടിച്ചു, അധ്യാപകർ പരിശീലിപ്പിച്ചു അവതരിപ്പിക്കുന്ന നല്ല നല്ല പരിപാടികളും കാണും. നാടിന്റെ ഉത്സവം പോലെയാണ് ഞങ്ങളുടെ സ്‌കൂളിലൊക്കെ വാർഷികങ്ങൾ. ഇതു കണ്ടു വളർന്ന എനിക്ക്,  ഇവിടെ ഫ്രാൻസിൽ, അപ്പൂസിന്റെ ആദ്യത്തെ സ്കൂൾ വാർഷികം ' ഇതൊക്കെ എന്ത്! ' എന്ന ഒരു പുശ്ചമായിരുന്നു തോന്നിച്ചത്.  കുട്ടികൾ വരച്ച ചിത്രങ്ങൾ ഒരു ഉടുപ്പ് പോലെ തൂക്കി നിരനിരയായി പ്രദർശനം, എല്ലാ കുട്ടികളും ടീച്ചറും കൂടി നിന്ന് കുറച്ചു  കുട്ടിപ്പാട്ടുകൾ. വൈകിട്ട് ആറുമണിക്ക് തുടങ്ങി ഏഴുമണി വരെ പോകുന്ന ഈ പരിപാടിയുടെ ആസ്വാദകരായി  രക്ഷാകർത്താക്കളും, കൂട്ടുകാരും ഒക്കെ കാണും .അതിനു ശേഷമുള്ള സൽക്കാരത്തിന് വേണ്ടി   വീട്ടുകാരൊക്കെ  ചെറിയ പലഹാരങ്ങൾ, ജ്യൂസ് ഒക്കെ കൊണ്ടുവരണം. പരിപാടി കഴിഞ്ഞാൽ എല്ലാവര്ക്കും ഇഷ്ടമുള്ളത്  കഴിക്കാം. വർത്തമാനം പറഞ്ഞു പിരിയാം. ഇതായിരുന്നു സംഭവം. പക്ഷെ ഓരോ ക്ലാസ്സു പുരോഗമിക്കുമ്പോഴേക്കും  ഞാൻ ഈ പരിപാടിയുടെ കടുത്ത ആരാധികയായി