Posts

Showing posts from August, 2012

ലൂവാ നദീതടങ്ങളില്‍ (Loire vally) --4

Image
ലൂവാ തീരങ്ങള്‍ (loire valley in france) തേടി വീണ്ടുമൊരു യാത്ര. മഴമേഘങ്ങളും ഒപ്പം കൂടി. പരിഭവിച്ചും പതം പറഞ്ഞും കുറേ പെയ്തും ചിതറിപ്പറിഞ്ഞും കൂടെത്തന്നെ.

ബൂവല്‍
 - വന്യജീവി സങ്കേതം: --------------------------------------------- കാടുറങ്ങുന്ന ലൂവാതടങ്ങളില്‍ രാജാക്കന്മാര്‍ ഒരുപാട് നായാട്ടു കൊട്ടാരങ്ങള്‍ പണിതിട്ടുണ്ട്. അതിനിടയില്‍ പക്ഷിസംരക്ഷണത്തിനായി ഒരു സങ്കേതം പണിയാനാണ്  ഫ്രാന്‍സെസ്  ദെലോര്‍ (' Frances Delord') എന്ന ഒരു സ്ത്രീയ്ക്ക്തോന്നിയത്. അവര്‍ തുടങ്ങിയ ബൂവല്‍ (Zoo parc de Beauval) എന്ന ഈ പക്ഷിക്കാട്ടിലെയ്ക്ക് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും പക്ഷികളെ കൊണ്ടുവന്നു. കാലക്രമേണ മൃഗ സംരക്ഷണവും ഇതിന്റെ ഭാഗമായി.വംശനാശ ഭീഷണിയുള്ള പക്ഷി മൃഗാദികളെ പ്രത്യേക സംരക്ഷണത്തില്‍ വളര്‍ത്താന്‍ തുടങ്ങി.  അങ്ങനെ ഫ്രാന്‍സിലെ തന്നെ ഒരു പ്രധാന  'കാട്ടിലെ കാഴ്ച ബംഗ്ലാവ്' അഥവാ 'കാഴ്ച ബംഗ്ലാവിലെ കാട്' ആയി മാറി ബൂവല്‍. സംരക്ഷണതാല്‍പ്പര്യം എന്തെന്തു സാദ്ധ്യതകളാണ് തുറന്നിടുന്നത്?
പാരീസില്‍ നിന്നുള്ള ട്രെയിനില്‍ ഒന്നര മണിക്കൂര്‍ യാത്ര, ഒരു കര്‍ഷകഗ്രാമത്തില്‍ എത്തി (St Aignan). ദൂരെ ഗോതമ്പ്…