Posts

Showing posts from March, 2011

നോര്‍മാന്‍ഡി തീരങ്ങളില്‍---3

Image
'ഫെകാമ്പി'ല്‍ രാവിലെ ബസ്‌ സമയത്തിന് കുറച്ചു മുന്‍പു തന്നെ ബസ്‌ സ്റ്റോപ്പിലെത്തി. 'ഫെകാമ്പി' ലേയ്ക്കാണ് യാത്ര . വി.വി.ഐ.പി യെപ്പോലെ ഗമയില്‍, പക്ഷെ കൃത്യസമയത്ത് സര്‍ക്കാര്‍ വണ്ടിവന്നു. വണ്ടിക്കൂലി തുച്ഛം, യാത്രാസുഖം മെച്ചം. ഡ്രൈവറായിരുന്നു താരം. വഴിയില്‍ പരിചയക്കാരെ കാണുമ്പോള്‍ ഹോണ്‍ അടിച്ചു സലാം വച്ച് ആസ്വദിച്ചു വണ്ടിയോടിക്കുന്നു. വളവും തിരിവും ഉള്ള വഴി ആയതുകൊണ്ട് യാത്രികര്‍ ഇരുന്ന ശേഷമേ വണ്ടി മുന്നോട്ടെടുക്കൂ. ഇറങ്ങുന്നവര്‍ ബസ്സിന്‍റെ അടുത്ത് നിന്ന് മാറിയെന്ന് കണ്ണാടിയില്‍ കൂടി നോക്കി ഉറപ്പു വരുത്തുന്നുമുണ്ട്. കയറാനും ഇറങ്ങാനും ബുദ്ധിമുട്ടുള്ളവരെ കൈപിടിച്ച് സഹായിക്കും. യാത്രികരും വഴിനടക്കാരും ഇദ്ദേഹത്തിന്‍റെ അടുത്ത സ്വന്തക്കാര്‍ ആണെന്നെ തോന്നൂ. സന്തോഷത്തോടെയും സമാധാനത്തോടെയുമുള്ള പെരുമാറ്റം. ഇതിനിടയില്‍ ഒരു അമ്മുമ്മ, തന്‍റെ വീടിനു സമീപം ബസ്‌ നിര്‍ത്തിച്ചു, ഷോപ്പിംഗ്‌ കാര്‍ട്ട് ഒന്നിറക്കി വപ്പിച്ചു. 50 സെന്‍റ് (യൂറോയുടെ പൈസ ) ഡ്രൈവറുടെ കൈയില്‍ വച്ച് കൊടുത്തു. നിഷ്കളങ്കമായ കൈക്കൂലി. ഇങ്ങനെ ഒക്കെ ആണെങ്കിലും ഓരോ സ്റ്റോപ്പിലും കൃത്യ സമയത്തു വണ്ടിയെത്തുന്നുമുണ്ട്. 'ഫെക

നോര്‍മാന്‍ഡി തീരങ്ങളില്‍---2

Image
വെള്ളം കുടിക്കുന്ന കല്ലാനകള്‍ വളവു തിരിഞ്ഞ് ഓരോ കുന്നു കയറുമ്പോഴും ഞങ്ങള്‍ 'എത്രിത്താ' യെ തേടിക്കൊണ്ടിരുന്നു. കുന്നിറങ്ങി ചെല്ലുന്നത് പലപ്പോഴും കടല്‍ മുനമ്പുകളില്‍. വീണ്ടും തിരിഞ്ഞു കുന്നുകളിലേക്ക്. ഇടയ്ക്കു ചില ജനവാസ കേന്ദ്രങ്ങള്‍ കാണാം. കുന്നിന്‍ ചരിവുകളില്‍ പശുക്കള്‍ മേഞ്ഞു നടക്കുന്നു. നല്ല ഇനത്തില്‍ പെട്ട പശുക്കള്‍. (കണ്ണ് പെടാതിരിക്കട്ടെ). പാലിനും പാലുല്‍പ്പന്നങ്ങള്‍ക്കും വളരെ പ്രശസ്തമാണ് നോര്‍മാന്‍ഡി. ഈ പുല്‍മേടുകളില്‍ നിന്നാണ് പാരീസിലും പാലെത്തുന്നത്. പാലൂട്ടുന്ന പ്രകൃതിയെ നന്ദിപൂര്‍വം നോക്കിയിരിക്കെ, കുറെ അധികം വീടുകള്‍ ഉള്ള ഒരു പ്രദേശത്തെത്തി. അവിടെ മാത്രം കുന്നിന്‍ മുകള്‍ വരെ വീടുകള്‍ കണ്ടു. തട്ട് തട്ടായി 'പുരകൃഷി' നടത്തിയിരിക്കുന്നതു പോലെ. (കേരളത്തില്‍ ഇപ്പോള്‍ ഏറ്റവും അദായം തരുന്ന കൃഷിയാണ് ‍). മൂന്നാര്‍ ജെ.സി.ബി കൊണ്ട് ഒറ്റ പിടി പിടിച്ചാല്‍ മതി. കുന്നു വേറെ , കുടില് വേറെ. അവിടെയും നിര്‍ത്താതെ വളഞ്ഞു പുളഞ്ഞു വണ്ടി പൊയ്ക്കൊണ്ടിരുന്നു. തിരക്കില്ലാത്ത വഴിയാണ്. ഡ്രൈവര്‍ ലോങ്ങ്‌ റൂട്ട് എടുത്തു പറ്റിക്കുകയാണോ എന്ന സ്വാഭാവിക സംശയം തോന്നിപ്പോയി. പിന്നീട് പ്രകൃതി ഭം

നോര്‍മാന്‍ഡി തീരങ്ങളില്‍---1

Image
'എത്രിത്താ'യിലേക്ക്. . ഫ്രാന്‍സിലെ ചരിത്ര പ്രസിദ്ധ കടല്‍ത്തീരമായ 'നോര്‍മാന്‍ഡി'യിലേക്ക് ഒരു ദ്വിദിന യാത്ര. നഗരത്തിന്റെ വിരസതയില്‍ നിന്നും ഒന്ന് മുങ്ങാംകുഴിയിടുന്ന ഉത്സാഹത്തിലായിരുന്നു ഞങ്ങള്‍. 'പാരിസ്-സൈന്റ്-ലസാ (Paris-St.Lazare)' റെയില്‍വേ സ്റ്റേഷനില്‍ എത്തി ടിക്കറ്റ്‌ പ്രിന്‍റ് എടുത്തു. വളരെ തിരക്കുള്ള സ്ഥലമാണ്. ഹൃസ്വ/ദീര്‍ഘ-ദൂര ട്രെയിനുകള്‍ വരുന്ന ഒരു വലിയ സ്റ്റേഷന്‍. 'നോര്‍മാന്‍ഡി'യിലെക്കുള്ള ട്രെയിന്‍ ഞങ്ങളെ കാത്തു കിടപ്പുണ്ട്. ട്രെയിനില്‍ കയറി ഒരു നാല്‍വര്‍ സീറ്റില്‍ ഇരുന്നു. ആള്‍ക്കാര്‍ അധികമില്ല. ട്രെയിന്‍ പുറപ്പെട്ടു 10-മിനിറ്റ്‌ ആയതേയുള്ളൂ, പച്ച വിരിച്ച പാടശേഖരങ്ങള്‍ കണ്ടു തുടങ്ങി. ഇത്തിരി നല്ല കാറ്റിനായി ജനല്‍ നീക്കി നോക്കാം എന്ന് കരുതിയാല്‍ തെറ്റി. പുറത്തു നല്ല തണുപ്പ് തന്നെയാണിപ്പോഴും. വസന്തം പടിവാതിലിന് പിന്നില്‍ നാണിച്ചു നില്‍ക്കുന്നു. ഇവിടെയെല്ലാം വര്‍ഷത്തില്‍ രണ്ടോ മൂന്നോ മാസം മാത്രമേ തുറന്നിട്ട ജാലകങ്ങള്‍ കാണാന്‍ കിട്ടൂ. ആഗോള താപനം നിലമെച്ചപ്പെടുത്തുമോയെന്നറിയില്ല. ഏതോ പച്ചക്കറിത്തോട്ടങ്ങളുടെ നടുവിലൂടെ ട്രെയിന്‍ പൊയ്ക്കൊണ്ടിരുന്നു. ലെറ്