Posts

Showing posts from 2017

ഇറ്റലി വിശേഷങ്ങൾ : വത്തിക്കാനും റോമാ നഗരവും

Image
റോമാ നഗരം   റോമിലേക്കു ഫ്ലോറൻസിൽ നിന്നും  ഒന്നര മണിക്കൂറേ ഉണ്ടായിരുന്നുള്ളൂ. റോമാ ടെർമിനൽ  സ്റ്റേഷനിൽ നിന്നും മെട്രോ എടുത്തു വേണം ഞങ്ങൾ താമസിക്കാൻ ബുക്ക് ചെയ്ത വീട്ടിലേക്കു പോകാൻ. ഇറ്റലിയിലേക്ക് വരുമ്പോൾ തന്നെ എല്ലാവരും ഓർമ്മിപ്പിച്ചതാണ്  പോക്കറ്റടി സൂക്ഷിക്കണമെന്ന്. പാരീസും ഒട്ടും പിന്നിലല്ല ഇക്കാര്യത്തിൽ. മെട്രോയിൽ കയറുന്ന തിരക്കിൽ പോലീസിനെ പോലെ വേഷം ധരിച്ച രണ്ടു പെൺകുട്ടികൾ ബാഗ് ശ്രദ്ധിക്കൂ എന്ന് പറയുന്നത് കേട്ടു. തുടർന്ന് ഒരു ബഹളവും. അവർ കയറാതെ പിന്തിരിയുന്ന കൂട്ടത്തിൽ ഞങ്ങളുടെ  പെട്ടിക്കു ഒരു ചവിട്ടും. അകത്തു കയറി ചോദിച്ചപ്പോളാണ്. ബാഗ് ശ്രദ്ധിക്കൂ എന്ന് ശ്രദ്ധ മാറ്റി, ജോസെഫിന്റെ പോക്കറ്റിൽ കയ്യിട്ടത്രേ. പെൺകുട്ടികളെ മാത്രമല്ല, പോക്കറ്റ് കൂടി ശ്രദ്ധിച്ചത് കൊണ്ടു ജോസഫിന്റെ പഴ്‌സ് പോയില്ല. അതിന്റെ വിഷമത്തിൽ ആണ് പെട്ടിക്കു ചവിട്ടു തന്നിട്ടു ഓടിയത്.  ഇവിടെ പോക്കറ്റടി വിദഗ്ധർ സ്ത്രീകളാണ് പോലും. എന്തായാലും പിന്നീടങ്ങോട്ട് എല്ലാവരും ഒന്നു  കൂടി കരുതലിൽ ആയിരുന്നു. റോമിൽ ബുക്ക് ചെയ്ത അപ്പാർട്ട്മെന്റിന്റെ ഉടമ 'നിക്കോള'  ഞങ്ങൾക്കു വീട്ടിലെത്താനുള്ള വഴിയും നിർദ്ദേശങ്ങളും

ഇറ്റലി വിശേഷങ്ങൾ : ഫ്ലോറൻസ്

Image
ഫ്ലോറൻസ് - അർണോ നദിയുടെ തീരം   "ഇറ്റലി കാണാൻ വരുന്നോ ?" പണ്ടെന്നോ സുഹൃത്തായ ജോസഫ് ചോദിച്ചതാണ് . "പിന്നെന്താ , പോയേക്കാം". ഞങ്ങളും പറഞ്ഞു. അങ്ങനെ തീരുമാനിക്കപ്പെട്ട  ആ  ഇറ്റലി യാത്ര ഇക്കഴിഞ്ഞ ഓണക്കാലത്തു സംഭവിച്ചു. പണി തിരക്കുകളുടെ മലവെള്ളപ്പാച്ചിലിനിടയിൽ  നിന്നും ഒറ്റ മുങ്ങലായിരുന്നു. പാരിസിൽ നിന്നും ഫ്ലോറൻസിലേയ്ക്ക് ആദ്യം. പിന്നെ അവിടെ നിന്ന് റോമിലേക്കും.  ഓരോ സ്ഥലത്തും ചെന്നെത്തുന്ന സമയം മുതൽ ചെയ്യേണ്ട ചെറിയ  ചെറിയ കാര്യങ്ങൾ  പോലും ജോസഫും മറിയയും  കൃത്യമായി പ്ലാൻ ചെയ്തു വച്ചിട്ടുണ്ട്. ഞങ്ങൾക്കു  കൂടെപ്പോകുന്ന ജോലിയേയുള്ളൂ. ഒരു പക്ഷെ ജീവിതത്തിൽ ആദ്യമായി എഴുതിവച്ച ലിസ്റ്റ് അനുസരിച്ചു പോയ ഒരു യാത്ര  ഇത് തന്നെ ആയിരുന്നിരിക്കും. പാരിസുമായി തട്ടിച്ചു  നോക്കിയാൽ അല്പം ചിലവു കുറവാണ് ഇറ്റലിയിൽ. എങ്കിലും യാത്രാനിരക്ക് ഒട്ടും കുറവല്ല, അതുകൊണ്ടു ഫ്രാൻസിനോടടുത്ത ഇറ്റാലിയൻ സ്ഥലങ്ങളിൽ ,  സ്വന്തം  വാഹനത്തിൽ പോയി  അവധിക്കാലവും  ചിലവഴിച്ചു, പലചരക്കുമൊക്കെ വാങ്ങി വരുന്നവരുണ്ട്. നാലഞ്ചു ദിവസത്തെ ചെറിയ യാത്രയിൽ അതിനൊന്നും മുതിർന്നില്ല. ജോസഫ് മുൻകൈയെടുത്തു വളരെ  നേരത്തെ തന്നെ

"ഇന്നത്തെ വിദ്യാർത്ഥികളാണ് നാളത്തെ പൗരന്മാർ............."

സ്‌കൂൾ വാർഷികങ്ങളെ കുറിച്ച് കേൾക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുന്ന വാചകം. അന്നേ ദിവസം ഒരു പ്രസംഗത്തിലെങ്കിലും ഇതു കേട്ടിരിക്കും. പ്രസംഗം മാത്രമല്ല, പ്രതിഭയുള്ള കുട്ടികളെ തിരഞ്ഞു പിടിച്ചു, അധ്യാപകർ പരിശീലിപ്പിച്ചു അവതരിപ്പിക്കുന്ന നല്ല നല്ല പരിപാടികളും കാണും. നാടിന്റെ ഉത്സവം പോലെയാണ് ഞങ്ങളുടെ സ്‌കൂളിലൊക്കെ വാർഷികങ്ങൾ. ഇതു കണ്ടു വളർന്ന എനിക്ക്,  ഇവിടെ ഫ്രാൻസിൽ, അപ്പൂസിന്റെ ആദ്യത്തെ സ്കൂൾ വാർഷികം ' ഇതൊക്കെ എന്ത്! ' എന്ന ഒരു പുശ്ചമായിരുന്നു തോന്നിച്ചത്.  കുട്ടികൾ വരച്ച ചിത്രങ്ങൾ ഒരു ഉടുപ്പ് പോലെ തൂക്കി നിരനിരയായി പ്രദർശനം, എല്ലാ കുട്ടികളും ടീച്ചറും കൂടി നിന്ന് കുറച്ചു  കുട്ടിപ്പാട്ടുകൾ. വൈകിട്ട് ആറുമണിക്ക് തുടങ്ങി ഏഴുമണി വരെ പോകുന്ന ഈ പരിപാടിയുടെ ആസ്വാദകരായി  രക്ഷാകർത്താക്കളും, കൂട്ടുകാരും ഒക്കെ കാണും .അതിനു ശേഷമുള്ള സൽക്കാരത്തിന് വേണ്ടി   വീട്ടുകാരൊക്കെ  ചെറിയ പലഹാരങ്ങൾ, ജ്യൂസ് ഒക്കെ കൊണ്ടുവരണം. പരിപാടി കഴിഞ്ഞാൽ എല്ലാവര്ക്കും ഇഷ്ടമുള്ളത്  കഴിക്കാം. വർത്തമാനം പറഞ്ഞു പിരിയാം. ഇതായിരുന്നു സംഭവം. പക്ഷെ ഓരോ ക്ലാസ്സു പുരോഗമിക്കുമ്പോഴേക്കും  ഞാൻ ഈ പരിപാടിയുടെ കടുത്ത ആരാധികയായി