Posts

Showing posts from November, 2015

വാർത്തായനം

പാരീസ് വീണ്ടും  വാർത്തകളിൽ നിന്ന് പതുക്കെ മുക്തമാവുന്നു .  എല്ലാവരും കൂട്  വിട്ടിറങ്ങി തുടങ്ങി.  ജീവിക്കാൻ കൊതിക്കുന്ന മനുഷ്യരും മരിക്കാൻ നടക്കുന്ന ചാവേറുകളും എല്ലാം.   ഇതിന്റെ ബാക്കി പത്രമായി പ്രത്യാക്രമണവും ശക്തമാണെന്നു വായിച്ചു    . കൂടുതൽ പേർ മരിയ്ക്കുമെന്നല്ലാതെ എന്ത് ഭേദം?.  ആയുധങ്ങൾ എല്ലാം മത്സരിച്ചു പ്രയോഗിച്ചു   കഴിയുമ്പോൾ ലോകം ബാക്കിയുണ്ടാവുമോ?  ഒന്നുകിൽ പട്ടാളത്തിന്, അല്ലെങ്കിൽ തീവ്രവാദികൾക്ക് , രണ്ടായാലും ആയുധക്കച്ചവടക്കാർക്ക് കോളാണ്.  ഓഫീസിൽ  പരിചിത മുഖങ്ങളെല്ലാം ഉണ്ട് എന്നത് ഒരു ആശ്വാസം. സുഹൃത്തിന്റെ മകന്റെ കൂട്ടുകാരൻ കൊല്ലപ്പെട്ടു എന്നറിഞ്ഞു. അവൻ  വഴിയിലൂടെ നടന്നു പോവുകയായിരുന്നു .  ഒരുപാടുപേർ കളി കാണാൻ പോയിട്ടുണ്ടായിരുന്നു. അവർ രക്ഷപ്പെട്ട ആശ്വാസത്തിൽ, ഞെട്ടലിലും. ഫേസ് ബുക്കിൽ   പലപലവാർത്തകൾ . പത്രങ്ങളിൽ ഉള്ളതും ഇല്ലാത്തതും സോഷ്യൽ നെറ്റുവ ർക്കുകളിൽ ഉണ്ട്  .   ഇവിടെ ഇസ്ലാമിക വിരുദ്ധ വികാ രമെന്നോ   ഒക്കെ വായിച്ചു.  അങ്ങനെ ഒന്നും വാസ്തവത്തിൽ ഉള്ളതായി തോന്നിയില്ല . നല്ല വാർത്തകൾ മാത്രം  സത്യമാവട്ടെ! തിരിച്ചാ ഗ്രഹിക്കുന്നതിൽ കഴമ്ബി ല്ല.  സ്വതന്ത്രമായി ചിന്തിക്കുന്ന, കലയെ സ്