Posts

Showing posts from August, 2018

നീല ദ്വീപുകളിലൂടെ : മാൾട്ട കാഴ്ചകൾ

Image
ദൂരെയൊരു തെളി നീലക്കടലിന്റെയുള്ളിൽ, പവിഴപ്പുറ്റു ഭംഗികളിലൊന്നും  ഭ്രമിച്ചു വീഴാതെ, ധാർഷ്ട്യത്തോടുയർന്നു നിൽക്കുന്ന ചില പാറക്കുന്നുകളുണ്ട്. കുന്നിൻ പുറങ്ങളിൽ, കഥയുറങ്ങിക്കിടക്കുന്ന ശിലായുഗ ക്ഷേത്രങ്ങളുണ്ട്. ഭൂമിയ്ക്കടിയിലൂടെ  ഒളിച്ചു തുറക്കുന്ന ഗുഹാമുഖങ്ങളുണ്ട്. അതിനുള്ളിൽ  കരയൊളിപ്പിച്ചു വച്ചിരിക്കുന്ന കടലോർമ്മകളും.   ഇറ്റലിക്കും ആഫ്രിക്കൻ രാജ്യങ്ങൾക്കും ഇടയിൽ , മെഡിറ്ററേനിയൻ  കടലിലുള്ള  കൊച്ചു തുരുത്തുകൾ ചേർന്ന രാജ്യമാണ് മാൾട്ട.  പണ്ട് ബ്രിട്ടീഷ് കോളനി ആയിരുന്നതിനാൽ   'മാൾട്ടീസി'നൊപ്പം ഇംഗ്ലീഷും പ്രധാന ഭാഷയാണ്. ഭേദപ്പെട്ട ഒരു ടിക്കറ്റ് ഒത്തു കിട്ടിയതോടേ  കൂട്ടുകാർക്കൊപ്പം ഞങ്ങളും മാൾട്ട കാണാനിറങ്ങി .  അവിടെ  എത്തിയശേഷം ഒരു വണ്ടി വാടകയ്‌ക്കെടുത്തായിരുന്നു  യാത്ര . സുഹൃത്ത് വളരെ 'കൂൾ' ആയി ഡ്രൈവിംഗ് ജോലി ഏറ്റെടുത്തു. കൂടെയിരുന്നവർക്കു  ടെൻഷനുണ്ടായെങ്കിലേയുള്ളൂ . കള്ളിമുള്ളെഴുത്തുകൾ കടൽതീരത്തു കോട്ടപോലെ ചെറിയ കുന്നുകൾ.  കുന്നിൻ ചരിവുകളിൽ പച്ചക്കറി കൃഷിയാണ്. വലിയ മത്തങ്ങ വിളഞ്ഞു ക...