ആളെ തേടുന്ന ഗ്രാമങ്ങൾ ....

അടുത്തയിട ലോക്കൽ പത്രത്തിൽ വന്ന ഒരു വാർത്ത പ്രശാന്ത് കാട്ടി തന്നു.   ആൾക്കാർ കുറഞ്ഞു കുറഞ്ഞു അനാഥമായി കൊണ്ടിരിക്കുന്ന ഒരു ഫ്രഞ്ച്  ഗ്രാമം കൂടി ആദായ വില്പ്പനക്കൊരുങ്ങുന്നു. (ഇതേ മാർഗത്തിൽ മുൻപ് മറ്റൊരു ഗ്രാമം രക്ഷപ്പെട്ട ചരിത്രം ഉണ്ടത്രേ! ) ചതുരശ്രമീറ്ററിനു  വെറും ഒരു യുറോ  നിരക്കിൽ ഗ്രാമത്തിൽ സ്ഥലം വാങ്ങാവുന്നതാണെന്ന് മേയര് പത്ര പരസ്യം നല്കിയിട്ടുണ്ട്.  ഒരു സ്കൂൾ നിലനിർത്താനുള്ള കുട്ടികൾ ഇവിടെയില്ല എന്നുള്ളതാണ് മേയറെകൊണ്ട് ഇങ്ങനെ ഒരു നിലപാട് എടുപ്പിച്ചത്.  എന്നിട്ടോ, മേയറുടെ ഫോണിനു വിശ്രമമില്ല. ഫ്രാൻസിൽ നിന്നു മാത്രമല്ല, ലോകത്തിന്റെ  വിവിധയിടങ്ങളിൽ നിന്നു ഗ്രാമസ്നേഹികൾ വിളിയോടു വിളി. പക്ഷെ കുടുംബമായി ഇവിടെ കൂടു കൂട്ടാൻവരുന്നവർക്കു  മാത്രമേ സ്ഥലം  കൊടുക്കൂ. അങ്ങനെയാണെന്കിലല്ലേ  ഗ്രാമം സനാഥമാകൂ...നല്ല കാര്യം..എവിടെയാണ് ഇങ്ങനൊരു ഗ്രാമം എന്നറിയാൻ വെറുതെ നോക്കി. ചിത്രങ്ങൾക്ക് ചെറിയ പരിചയം..വഴിയാണെങ്കിൽ നല്ല  പരിചയം...കഴിഞ്ഞ യാത്രയിൽ കണ്ടതേയുള്ളൂ;  http://oridathorikkal.blogspot.fr/2015/05/blog-post.html. ബ്രിട്ടനിയിലെ 'ക്യാമറെ  കടപ്പുറ'ത്തിനടുത്തുള്ള വിജനഗ്രാമങ്ങളിൽ കുറെ ചുറ്റിയതാണ് . അതിൽ ഒരു സുന്ദര ഗ്രാമമാണ് പത്രത്തിൽ ആളെത്തേടുന്നത് . സഞ്ചാരികളെയോ നിക്ഷേപകരെയോ അല്ല, സ്ഥിരതാമസക്കാരെ.   Berrien എന്നാണ്‌ ഗ്രാമത്തിന്റെ പേര്  ഈ വഴികളിലൂടെ നിങ്ങളെയും ഞാൻ ചുറ്റിച്ചതല്ലേ..വാർത്ത‍ പങ്കുവയ്ക്കാതെങ്ങനെ? 

ഗ്രാമം  ആൾ സമൃദ്ധമാവാനുള്ള  ആശംസകളുമായി... പട്ടണത്തിൽ നിന്നും... ..ഒരിടത്തൊരിക്കൽ ന്യൂസ്.. ... 

Comments

  1. നല്ല ഓഫര്‍. സൈഡ് ഡിഷ് ആയിട്ട് ഒരു ജോലീംകൂടെ ഉണ്ടാരുന്നെങ്കില്‍ ഒരുകൈ നോക്കാരുന്നു

    ReplyDelete
    Replies
    1. :)..അത് മേയർ പറഞ്ഞിട്ടില്ല,,,ഫാം ഹൌസ് ടൂറിസം നടത്തിയാൽ മതി. മീൻപിടുത്തം, കൃഷി ഒക്കെയാണ് കണ്ടിടത്തോളം അവിടെ ഉള്ളത്...നാട്ടിൽ തിരിച്ചു പോണം എന്നൊന്നും ഇടയ്ക്കുവച്ചു പറയാൻ പാടില്ലെന്നേയുള്ളൂ....

      Delete
  2. ഒരു 2-3 വര്‍ഷം കഴിയുമ്പോളും ഈ ഓഫര്‍ ഉണ്ടെങ്കില്‍ ഒന്ന് ആലോചിക്കാവുന്നതാണല്ലോ.. ഏതായാലും നാട് വിടണ്ട ലക്ഷണമാ.. ;)

    പിന്നെ ആദ്യമായാണിവിടെ.. ഇങ്ങനെ ഒരു യാത്രാ ബ്ലോഗിനോട് ഏറെ ഇഷ്ടം.. ഓടിച്ചൊന്നു നോക്കി.. പഴയ പോസ്റ്റുകള്‍ വായിക്കാന്‍ ഇനിയും വരും :) ആശംസകള്‍ ചേച്ചി.. :)

    ReplyDelete
  3. രസകരമായ വാർത്ത ചേച്ചീ..

    ReplyDelete
  4. രസകരമായ വാർത്ത ചേച്ചീ..

    ReplyDelete

Post a Comment

Popular posts from this blog

ഫ്രഞ്ച് റിവേറ (French Riviera - Côte d'Azur )

വായന : 'പുറപ്പാടിന്റെ പുസ്തകം' - വി.ജെ.ജയിംസ്