സ്വന്തം.

നാട്ടില്‍ നിന്ന് വന്ന  സുഹൃത്ത്‌, രാമന്   പാരിസ് നന്നേ ഇഷ്ടപ്പെട്ടു.
വലിയ തിരക്കില്ലാത്ത റോഡുകള്‍, പൊതുജനത്തിനുതകുന്ന യാത്രാ സൌകര്യങ്ങള്‍,  ധാരാളം വൃക്ഷങ്ങള്‍, പൊതുവേ കണ്ണിനു കുളിര്‍മ്മ നല്‍കുന്ന കാഴ്ചകള്‍.

രാമന്‍   ചോദിച്ചു "നിങ്ങള്‍ എന്തിനാണ് തിരിച്ചു വരാന്‍ ഉദ്ദേശിക്കുന്നത്? ഇവിടെ സ്വസ്ഥമായി ജീവിച്ചു കൂടെ?"

"മെച്ചമാണെങ്കിലും ഇത് സ്വന്തമാണെന്ന് ഒരു തോന്നല്‍ വരുന്നില്ല". ഞാന്‍ പറഞ്ഞു.

വീടിനു അടുത്തുള്ള പാര്‍ക്കില്‍ കൂടി നടന്നപ്പോള്‍, എല്ലാവരുടെയും കൂടി ഒരു ഫോട്ടോ എടുതു തരുമോ എന്ന് ഒരു കുട്ടിയോട് ചോദിച്ചു. തീരെ ഗൌനിക്കാതെ , 'പറ്റില്ല' എന്ന് പറഞ്ഞു അവന്‍  നടന്നകന്നു. ആദ്യമായിട്ടാണ് ഇങ്ങനെ. ഇതുവരെ കണ്ട ആള്‍ക്കാര്‍ സൌമ്യരും സഹകരണം ഉള്ളവരും ആണ്.

വീണു കിട്ടിയ അവസരത്തില്‍ ഞാന്‍ രാമനോട് പറഞ്ഞു, "കണ്ടില്ലേ ഒരു പത്തു പതിമൂന്നു വയസ്സുകാരന്റെ അഹംഭാവം.  നാടല്ലേ ഭേദം?"

പ്രശാന്ത് ചിരിച്ചു , ' നാട്ടിലെ പതിമൂന്നു വയസ്സിന്റെ പ്രഭാവം പത്രത്തില്‍ വായിക്കുന്നുണ്ടെല്ലോ അല്ലെ?' 
എന്‍റെ നാക്കിറങ്ങി.

Comments

 1. പാരം കരിമ്പു,പനസം, മുള,കേല,മിഞ്ചി
  കേരം, കവുങ്ങു, തളിര്‍വെറ്റില,യേത്തവാഴ
  ഈ രമ്യ വസ്തുതതിചേര്‍ന്നു വിളങ്ങു മീ, നല്‍-
  പ്പാരഗ്ര്യ കല്‍പതരു മണ്ഡിതനന്ദനാഭം!

  ReplyDelete
 2. മാഷേ, പതുക്കെ. റിയല്‍എസ്റ്റേറ്റ്‌കാര്‍ കേള്‍ക്കണ്ട :-)
  --------------
  നന്ദി.

  ReplyDelete
 3. കേരളമെന്ന് കേട്ടാലോ......

  ReplyDelete

Post a Comment

Popular posts from this blog

ഇറ്റലി വിശേഷങ്ങൾ : ഫ്ലോറൻസ്

"ഇന്നത്തെ വിദ്യാർത്ഥികളാണ് നാളത്തെ പൗരന്മാർ............."

ഇറ്റലി വിശേഷങ്ങൾ : വത്തിക്കാനും റോമാ നഗരവും