Posts

ഇറ്റലി വിശേഷങ്ങൾ : വത്തിക്കാനും റോമാ നഗരവും

Image
റോമാ നഗരം   റോമിലേക്കു ഫ്ലോറൻസിൽ നിന്നും  ഒന്നര മണിക്കൂറേ ഉണ്ടായിരുന്നുള്ളൂ. റോമാ ടെർമിനൽ  സ്റ്റേഷനിൽ നിന്നും മെട്രോ എടുത്തു വേണം ഞങ്ങൾ താമസിക്കാൻ ബുക്ക് ചെയ്ത വീട്ടിലേക്കു പോകാൻ. ഇറ്റലിയിലേക്ക് വരുമ്പോൾ തന്നെ എല്ലാവരും ഓർമ്മിപ്പിച്ചതാണ്  പോക്കറ്റടി സൂക്ഷിക്കണമെന്ന്. പാരീസും ഒട്ടും പിന്നിലല്ല ഇക്കാര്യത്തിൽ. മെട്രോയിൽ കയറുന്ന തിരക്കിൽ പോലീസിനെ പോലെ വേഷം ധരിച്ച രണ്ടു പെൺകുട്ടികൾ ബാഗ് ശ്രദ്ധിക്കൂ എന്ന് പറയുന്നത് കേട്ടു. തുടർന്ന് ഒരു ബഹളവും. അവർ കയറാതെ പിന്തിരിയുന്ന കൂട്ടത്തിൽ ഞങ്ങളുടെ  പെട്ടിക്കു ഒരു ചവിട്ടും. അകത്തു കയറി ചോദിച്ചപ്പോളാണ്. ബാഗ് ശ്രദ്ധിക്കൂ എന്ന് ശ്രദ്ധ മാറ്റി, ജോസെഫിന്റെ പോക്കറ്റിൽ കയ്യിട്ടത്രേ. പെൺകുട്ടികളെ മാത്രമല്ല, പോക്കറ്റ് കൂടി ശ്രദ്ധിച്ചത് കൊണ്ടു ജോസഫിന്റെ പഴ്‌സ് പോയില്ല. അതിന്റെ വിഷമത്തിൽ ആണ് പെട്ടിക്കു ചവിട്ടു തന്നിട്ടു ഓടിയത്.  ഇവിടെ പോക്കറ്റടി വിദഗ്ധർ സ്ത്രീകളാണ് പോലും. എന്തായാലും പിന്നീടങ്ങോട്ട് എല്ലാവരും ഒന്നു  കൂടി കരുതലിൽ ആയിരുന്നു. റോമിൽ ബുക്ക് ചെയ്ത അപ്പാർട്ട്മെന്റിന്റെ ഉടമ 'നിക്കോള' ...

ഇറ്റലി വിശേഷങ്ങൾ : ഫ്ലോറൻസ്

Image
ഫ്ലോറൻസ് - അർണോ നദിയുടെ തീരം   "ഇറ്റലി കാണാൻ വരുന്നോ ?" പണ്ടെന്നോ സുഹൃത്തായ ജോസഫ് ചോദിച്ചതാണ് . "പിന്നെന്താ , പോയേക്കാം". ഞങ്ങളും പറഞ്ഞു. അങ്ങനെ തീരുമാനിക്കപ്പെട്ട  ആ  ഇറ്റലി യാത്ര ഇക്കഴിഞ്ഞ ഓണക്കാലത്തു സംഭവിച്ചു. പണി തിരക്കുകളുടെ മലവെള്ളപ്പാച്ചിലിനിടയിൽ  നിന്നും ഒറ്റ മുങ്ങലായിരുന്നു. പാരിസിൽ നിന്നും ഫ്ലോറൻസിലേയ്ക്ക് ആദ്യം. പിന്നെ അവിടെ നിന്ന് റോമിലേക്കും.  ഓരോ സ്ഥലത്തും ചെന്നെത്തുന്ന സമയം മുതൽ ചെയ്യേണ്ട ചെറിയ  ചെറിയ കാര്യങ്ങൾ  പോലും ജോസഫും മറിയയും  കൃത്യമായി പ്ലാൻ ചെയ്തു വച്ചിട്ടുണ്ട്. ഞങ്ങൾക്കു  കൂടെപ്പോകുന്ന ജോലിയേയുള്ളൂ. ഒരു പക്ഷെ ജീവിതത്തിൽ ആദ്യമായി എഴുതിവച്ച ലിസ്റ്റ് അനുസരിച്ചു പോയ ഒരു യാത്ര  ഇത് തന്നെ ആയിരുന്നിരിക്കും. പാരിസുമായി തട്ടിച്ചു  നോക്കിയാൽ അല്പം ചിലവു കുറവാണ് ഇറ്റലിയിൽ. എങ്കിലും യാത്രാനിരക്ക് ഒട്ടും കുറവല്ല, അതുകൊണ്ടു ഫ്രാൻസിനോടടുത്ത ഇറ്റാലിയൻ സ്ഥലങ്ങളിൽ ,  സ്വന്തം  വാഹനത്തിൽ പോയി  അവധിക്കാലവും  ചിലവഴിച്ചു, പലചരക്കുമൊക്കെ വാങ്...

"ഇന്നത്തെ വിദ്യാർത്ഥികളാണ് നാളത്തെ പൗരന്മാർ............."

സ്‌കൂൾ വാർഷികങ്ങളെ കുറിച്ച് കേൾക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുന്ന വാചകം. അന്നേ ദിവസം ഒരു പ്രസംഗത്തിലെങ്കിലും ഇതു കേട്ടിരിക്കും. പ്രസംഗം മാത്രമല്ല, പ്രതിഭയുള്ള കുട്ടികളെ തിരഞ്ഞു പിടിച്ചു, അധ്യാപകർ പരിശീലിപ്പിച്ചു അവതരിപ്പിക്കുന്ന നല്ല നല്ല പരിപാടികളും കാണും. നാടിന്റെ ഉത്സവം പോലെയാണ് ഞങ്ങളുടെ സ്‌കൂളിലൊക്കെ വാർഷികങ്ങൾ. ഇതു കണ്ടു വളർന്ന എനിക്ക്,  ഇവിടെ ഫ്രാൻസിൽ, അപ്പൂസിന്റെ ആദ്യത്തെ സ്കൂൾ വാർഷികം ' ഇതൊക്കെ എന്ത്! ' എന്ന ഒരു പുശ്ചമായിരുന്നു തോന്നിച്ചത്.  കുട്ടികൾ വരച്ച ചിത്രങ്ങൾ ഒരു ഉടുപ്പ് പോലെ തൂക്കി നിരനിരയായി പ്രദർശനം, എല്ലാ കുട്ടികളും ടീച്ചറും കൂടി നിന്ന് കുറച്ചു  കുട്ടിപ്പാട്ടുകൾ. വൈകിട്ട് ആറുമണിക്ക് തുടങ്ങി ഏഴുമണി വരെ പോകുന്ന ഈ പരിപാടിയുടെ ആസ്വാദകരായി  രക്ഷാകർത്താക്കളും, കൂട്ടുകാരും ഒക്കെ കാണും .അതിനു ശേഷമുള്ള സൽക്കാരത്തിന് വേണ്ടി   വീട്ടുകാരൊക്കെ  ചെറിയ പലഹാരങ്ങൾ, ജ്യൂസ് ഒക്കെ കൊണ്ടുവരണം. പരിപാടി കഴിഞ്ഞാൽ എല്ലാവര്ക്കും ഇഷ്ടമുള്ളത്  കഴിക്കാം. വർത്തമാനം പറഞ്ഞു പിരിയാം. ഇതായിരുന്നു സംഭവം. പക്ഷെ ഓര...

വായന : 'പുറപ്പാടിന്റെ പുസ്തകം' - വി.ജെ.ജയിംസ്

Image
ഒരു പോട്ടത്തുരുത്തും കുറേ ജീവിതങ്ങളും. എഴുതിത്തീർന്ന ജീവിതങ്ങളെ കടലിലേക്കെത്തിക്കാൻ ഒരു പേരില്ലാപ്പുഴയും. പല ഉറവകളിൽ നിന്നും കഥയുറന്നു വരുന്നതു  കണ്ടു ആദ്യം ഒന്നമ്പരന്നു. കൈവഴികൾ ചേർന്നു കഥ തുടർന്നു പോകെ ആ അമ്പരപ്പും പുഴയെടുത്തു.  ദുരിത പർവ്വങ്ങൾ താണ്ടുന്ന വെറും സാധാരണ ജീവിതങ്ങളുമായി, പൊരുളറിഞ്ഞ ആദ്ധ്യാത്മികതയുടെ കരുതൽ ഊന്നിക്കൊണ്ടുള്ള യാത്ര. അതുകൊണ്ടാവാം കണ്ണുനനഞ്ഞപ്പോഴും  കടലാസു നനഞ്ഞില്ല, കണ്ണ് കൂടുതൽ വിടർന്ന്  വീണ്ടും വായിച്ചു കൊണ്ടിരുന്നു. ഓര്മ്മയിലുള്ള എല്ലാ നാട്ടുവഴികളും പോട്ടത്തുരുത്തായി മാറി. ഇതിൽ സൂചിപ്പിച്ചതു പോലെ   'കടലിലേക്ക് ചേരും വഴി സ്വത്വം വെടിയുന്ന  പുഴ'യായി ഓരോ വായനക്കാരനെയും  മാനസാന്തരപ്പെടുത്തുന്നുണ്ട് പുറപ്പാടിന്റെ പുസ്തകം. പുഴയുടെ എത്ര ആഴത്തിൽ എന്തിനെ  ഉപേക്ഷിച്ചാലും ഒരു ചെറുമീനിലോ  , ചെടിയിലോ പോലും കയറിപ്പറ്റി   കരയിലെത്തി അതു  കൈകോർക്കാമെന്ന  നിസ്സാരത , ഈശ്വരന്മാരുടെ വൈവിധ്യങ്ങളെ , വിചിത്രമെന്നു തോന്നാവുന്ന ആചാരങ്ങളെ ഒക്കെയും അതിന്റേതായ നന്മ തേടാൻ വിട്ടുകൊണ്ട്  ആദരിക്കാനുള...

സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം ; സമാധാനം എന്ന സ്വപ്നവും !

Image
..സമാധാനം തേടി....(ഒരു കമ്പക്കാഴ്ച) സ്വാതന്ത്ര്യദിനാഘോഷമാണെങ്കിൽ പോലും തന്നിഷ്ടപ്രകാരം പടക്കം പൊട്ടിച്ചു കളിക്കാൻ പൊതുജനങ്ങൾക്ക് സ്വാതന്ത്ര്യം ഇല്ലാത്ത നാടാണ് ഫ്രാൻസ്. സുരക്ഷ തന്നെ കാരണം. ദേശീയ ദിനമായ  'ബാസ്റ്റി(ൽ) ഡേ'- യോടനുബന്ധിച്ചു എല്ലാ പ്രവിശ്യകളിലും  ഭരണകൂടത്തിന്റെ നിയന്ത്രണത്തിൽ വെടിക്കെട്ട്  നടത്താറുണ്ട്.  ജൂലൈ പതിനാലിന് രാത്രി ഈഫൽ ടവറിനടുത്താണു  പ്രധാന ആഘോഷം , തൊട്ടടുത്ത ഞങ്ങളുടെ പട്ടണത്തിലും മറ്റും തലേ രാത്രിയും. രണ്ടിലും പങ്കെടുക്കാൻ എല്ലാവർക്കും സൗകര്യം തീർത്തുകൊണ്ട്.   രാത്രി പതിനൊന്നു മുതൽ അരമണിക്കൂർ നീളുന്ന വെടിക്കെട്ടാണ്. അപ്പൂസ് അച്ഛനോടൊപ്പം പോകാൻ ഒരുങ്ങുന്നു. ആൾത്തിരക്കിൽ വല്ല പ്രശ്നവുമുണ്ടായാൽ കുഞ്ഞിനെ എടുത്തു ഓടാനൊന്നും വയ്യെന്ന് പറഞ്ഞു സച്ചൂസുമായി ഞാൻ ഉറങ്ങാൻ കിടന്നു. അതുകേട്ടൊന്നു ഞെട്ടിയെങ്കിലും, വീണ്ടും ധൈര്യം സംഭരിച്ചു അപ്പൂസ് തയ്യാറായി. പാതി ഉറക്കത്തിൽ അടുത്തയാൾ  എണീറ്റു കെഞ്ചുന്നു, 'അച്ഛാ..അച്ഛാ.. എന്നെക്കൂടെ പടക്കം കാണിക്കാൻ കൊണ്ടുപോകാമോ? '.  അങ്ങനെ അവസാനം എല്...

വാർത്തായനം

പാരീസ് വീണ്ടും  വാർത്തകളിൽ നിന്ന് പതുക്കെ മുക്തമാവുന്നു .  എല്ലാവരും കൂട്  വിട്ടിറങ്ങി തുടങ്ങി.  ജീവിക്കാൻ കൊതിക്കുന്ന മനുഷ്യരും മരിക്കാൻ നടക്കുന്ന ചാവേറുകളും എല്ലാം.   ഇതിന്റെ ബാക്കി പത്രമായി പ്രത്യാക്രമണവും ശക്തമാണെന്നു വായിച്ചു    . കൂടുതൽ പേർ മരിയ്ക്കുമെന്നല്ലാതെ എന്ത് ഭേദം?.  ആയുധങ്ങൾ എല്ലാം മത്സരിച്ചു പ്രയോഗിച്ചു   കഴിയുമ്പോൾ ലോകം ബാക്കിയുണ്ടാവുമോ?  ഒന്നുകിൽ പട്ടാളത്തിന്, അല്ലെങ്കിൽ തീവ്രവാദികൾക്ക് , രണ്ടായാലും ആയുധക്കച്ചവടക്കാർക്ക് കോളാണ്.  ഓഫീസിൽ  പരിചിത മുഖങ്ങളെല്ലാം ഉണ്ട് എന്നത് ഒരു ആശ്വാസം. സുഹൃത്തിന്റെ മകന്റെ കൂട്ടുകാരൻ കൊല്ലപ്പെട്ടു എന്നറിഞ്ഞു. അവൻ  വഴിയിലൂടെ നടന്നു പോവുകയായിരുന്നു .  ഒരുപാടുപേർ കളി കാണാൻ പോയിട്ടുണ്ടായിരുന്നു. അവർ രക്ഷപ്പെട്ട ആശ്വാസത്തിൽ, ഞെട്ടലിലും. ഫേസ് ബുക്കിൽ   പലപലവാർത്തകൾ . പത്രങ്ങളിൽ ഉള്ളതും ഇല്ലാത്തതും സോഷ്യൽ നെറ്റുവ ർക്കുകളിൽ ഉണ്ട്  .   ഇവിടെ ഇസ്ലാമിക വിരുദ്ധ വികാ രമെന്നോ   ഒക്കെ വായിച്ചു.  അങ്ങനെ ഒന്നും വാസ്തവത്തിൽ ഉള്ളതായി തോന്നിയില്ല ....

ലൂവാ നദീതടങ്ങളില്‍ (Loire vally) --5

Image
ആ.. 'ലൂവാ'.. പുഴയുടെ തീരത്ത് ....' ഒരു നീണ്ട വാരാന്ത്യതിന്റെ ചുവടുപിടിച്ചായിരുന്നു ഇത്തവണത്തെ മുങ്ങൽ. പഴയ 'ലൂവാ'.. പുഴയുടെ തീരത്ത് വീണ്ടും പൊങ്ങി. പഴയത് എന്നു പറയാൻ പറ്റില്ല, പുഴ എന്നും പുതിയതായി ഒഴുകുകയല്ലേ. പാരീസിൽ നിന്നും രണ്ടര മണികൂർ തെക്കു പടിഞ്ഞാറേക്കാണ് യാത്ര.  സ്വർണ്ണ കറ്റകൾ നിറഞ്ഞ  പാടങ്ങൾക്കപ്പുറം, കാടുകൾക്കുള്ളിൽ ഒളിച്ചിരിക്കുന്ന കൊട്ടാരങ്ങളുടെ നാട്ടിലേക്ക്. മൂന്നു വർഷം മുന്പാണ് ഇവിടെ പണ്ട് വന്നത്. അന്നു താമസിച്ച  ഹോട്ടൽ ചെയ്നിൽ  തന്നെ ബുക്ക്‌ ചെയ്തു. ബൂവൽ വന്യജീവി സങ്കേതത്തിനടുത്ത്,  ഗോതമ്പു പാടത്തിനും കാടിനും ഇടയിലുള്ള കൊച്ചു കൂടാരങ്ങൾ ഇന്നും ഓർമയിൽ അങ്ങനെ തന്നെ ഉണ്ട്. പക്ഷെ മൂന്ന് വര്ഷം കൊണ്ട് ബൂവൽ ആകെ മാറിപ്പോയി. പഴയ കൂടാരങ്ങളുടെ മേല്ക്കൂരയിലെ ഓടുകൾ പായൽ പിടിച്ചു തുടങ്ങി. കൂടാരങ്ങൾക്കടുത്തു മറ്റു രണ്ടു കൂറ്റൻ ഹോട്ടലുകൾ  വന്നു. എല്ലാം ബൂവലിന്റെ  ചെയിൻ തന്നെ. അതിൽ ഒന്നിലാണ് ഇത്തവണ മുറി  കിട്ടിയത്. ചൈനീസ് കെട്ടും മട്ടുമുള്ള ഒരു സൗധം. പഴക...