Posts

ചുവന്ന പെട്ടിയും ഞങ്ങളും ബാര്‍സിലോണയില്‍ 2

Image
രാവിലെയും പെട്ടി വന്നില്ല. അപ്പൂസ്‌ പതിവിലും നേരത്തെ എണീറ്റ് ഒരിക്കലും പതിവില്ലാത്ത  ഉത്കണ്ഠ പ്രകടിപ്പിച്ചു , ‘ ഇനി പല്ലുതേയ്ക്കാനെന്തു ചെയ്യും ?’  പേയ്സ്റ്റും ബ്രഷും മാത്രമല്ല അവശ്യവസ്തുക്കളെല്ലാം അതില്‍ത്തന്നെ. എന്നാല്‍ വിലപിടിച്ചതൊന്നും ഇല്ലാത്തതിനാല്‍ പെട്ടി ഇന്‍ഷുര്‍ ചെയ്തിട്ടുമില്ല. 'സാള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍' സിനിമയില്‍ കണ്ടതുപോലെ  ,  രാവിലെ ഏതെന്കിലും കടയില്‍ ചെന്ന് , ‘ രണ്ടു മുതിര്‍ന്നവര്‍ക്കും ഒരു കുട്ടിക്കും ആവശ്യമായ എല്ലാത്തരം വസ്ത്രങ്ങളും ഓരോന്ന് ',  എന്ന് പറയുന്നതോര്‍ത്തു .  അതും കഥകളിമുദ്രയില്‍! വേനല്ക്കാലമായിരുന്നെങ്കില്‍   ഇതിന്‍റെയൊന്നും ഒരാവശ്യവുമില്ല.  പറഞ്ഞിരിക്കുമ്പോഴേക്കും പെട്ടി എത്തി. ഒന്ന് വൃത്തിയായി, പുറത്തിറങ്ങി. ഇടതിങ്ങിയ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍. മുകളില്‍ ചതുരാകാശം. താഴെ മെട്രോ റെയില്‍. ഇടയില്‍  ചെറിയ റോഡുകള്‍... റോഡുകളെക്കാള്‍ വീതിയുള്ള നടപ്പാതകളില്‍ യൂണിഫോര്‍മിട്ട  സൈക്കിളുകള്‍ വരി വരിയായി സവാരിക്കാരെ കാത്തിരിക്കുന്നു . പാസ്‌ ഉപയോഗിച്ച് സൈക്കിള്‍ വാടകക്ക് എടുക്കാം, എന്നിട്ട് ആവശ്യം കഴിഞ്ഞാ...

ചുവന്ന പെട്ടിയും ഞങ്ങളും ബാര്‍സിലോണയില്‍ 1

Image
ചുവന്ന പെട്ടിയ്ക്കു ചുറ്റും.  നീട്ടിപ്പിടിച്ച കത്തിലെ വരികള്‍ പ്രശാന്ത്‌ ഉറക്കെ വായിച്ചു. ‘ലഗ്ഗേജ് അന്വേഷിക്കാനായി ഞങ്ങളുടെ വിദഗ്ധമായ അന്വേഷണ സിസ്ടത്തിലേക്ക് അപേക്ഷ കൊടുത്തിരിക്കുന്നു. താഴെ ഞാന്‍ ജോലി ചെയ്യുന്ന കമ്പനിയുടെ പേരും അഡ്രസ്സും'....കത്തു മടക്കിയിട്ട് എനിക്കൊരു കുത്ത് കൂടി. 'അപ്പൊ, ലഗ്ഗേജിന്റെ കാര്യം ഗോപി!' മൂന്നു ദിവസത്തെ സ്പെയിന്‍ സന്ദര്‍ശനത്തിനു എത്തിയ ഞങ്ങളുടെ മൂവരുടെയും സാധനങ്ങള്‍ വച്ച , സന്തത സഹചാരിയായ ചുവന്ന പെട്ടി ബാര്‍സിലോണയില്‍ വിമാനമിറങ്ങിയില്ല. പരാതി കൊടുത്തപ്പോള്‍ എന്‍റെ കമ്പനിയുടെ ഔപചാരിക മറുപടി കത്തു എന്‍റെ കയ്യില്‍ തന്നെ കിട്ടി.  എനിക്കതു തന്നെ കിട്ടണം. അവധി ക്യാന്‍സല്‍ ചെയ്തു തിരികെ പോയി പെട്ടി കണ്ടു പിടിക്കേണ്ടി വരുമോ എന്ന് ആലോചിച്ചപ്പോഴേക്കും മറുപടിയെത്തി , ‘ പെട്ടി വിമാനത്തില്‍ കയറാതെ പാരീസില്‍  തന്നെ കിടപ്പാണത്രേ ! ഒന്ന് നിര്‍ബന്ധിക്കാരുന്നില്ലേന്നു ചോദിച്ചപ്പോള്‍, രാത്രി വണ്ടിക്കു കയറ്റിവിട്ട് നേരെ അപ്പാര്‍ട്ട്മെന്റില്‍ എത്തിച്ചേക്കാമെന്ന്. അങ്ങനെ പ്രശ്നങ്ങള്‍ ഉണ്ടാക്കിയും പരിഹരിച്ചും  ആഗോള കമ്പനികള്‍ കാലം കഴിക്കുന്നു. ...

വസന്തത്തിലേയ്ക്കുള്ള ദൂരം..

ശൈത്യകാലം പ്രകൃതിക്ക്  തപസ്സിന്റെ കാലമാണ്. പാരീസിലെ വഴിമരങ്ങള്‍ എന്നേ ഇലപൊഴിച്ചു, എല്ലും തോലുമായി നില്ക്കുന്നു. മീനുകള്‍കുളത്തിനടിയിലേക്ക് പോയി, ഇനി അനങ്ങാതെ കിടന്നു കൊള്ളും. മനുഷ്യന്‍ ഒഴികെയുള്ള ജീവജാലങ്ങള്‍ ഒന്നുകില്‍ സ്ഥലം കാലിയാക്കും , അല്ലെങ്കില്‍ ഉണ്ണാതെ മിണ്ടാതെ തപസ്സു തുടങ്ങും (hybernation). കമ്പിളിയുടുപ്പുകളിലും  തൂവലുടുപ്പുകളിലും  പൊതിഞ്ഞു, മനുഷ്യര്‍ മാത്രം കൂസലില്ലാതെ പണി തുടരും. തണുപ്പിന്റെ വല്ലാത്ത കാലവും ആഘോഷമാക്കി വസന്തത്തിലേക്ക് ഉണരാന്‍ കൊതിക്കും. അപ്പോഴേക്കും   ക്രിസ്മസ്, ന്യൂ ഇയര്‍ ദീപാലങ്കാരങ്ങളില്‍ നഗരം മുങ്ങിക്കുളിച്ചു കയറും. വെറുക്കപ്പെട്ട പുകച്ചുരുളുകള്‍ക്കിടയിലൂടെ ഞാന്‍ വളഞ്ഞു പുളഞ്ഞു ഓഫീസില്‍ കയറുന്ന കാലം കൂടി ആണിത്. ഓഫീസിന്റെ മുന്നില്‍ അകത്തുള്ളതിലും കൂടുതല്‍ ആളുകള്‍ പുക വലിച്ചു നില്‍പ്പുണ്ടാകും. ആഗോളമാന്ദ്യവും അന്താരാഷ്ട്ര പ്രശനങ്ങളും പുകഞ്ഞുയരുന്ന സ്ഥലങ്ങള്‍. വലിയ ചാരപ്പെട്ടികളിലെ അവശേഷിച്ച കുറ്റികള്‍ പെറുക്കുന്ന യാചകരെയും കാണാം. പുകച്ചു തീര്‍ത്ത  പ്രശ്നങ്ങളുടെ ബാക്കിപത്രങ്ങള്‍ . മഞ്ഞുരുക്കി, ...

വള്ളക്കടവിലെ അനിയന്,

വിവരങ്ങളൊക്കെ ചേച്ചിയറിയുന്നുണ്ട് . ഇതൊന്നും തമിഴ് നാട്ടുകാരുടെ കുറ്റമല്ല. നമ്മുടെ പിടിപ്പുകേടിന് മറ്റുള്ളവരെ പഴിച്ചിട്ട് കാര്യമില്ലല്ലോ. ഒന്ന് രണ്ടു കൂട്ടുകാര്‍ എന്നോട് ചോദിച്ചു, അവര്‍ക്ക് വെള്ളം കൊടുക്കാതിരിക്കാനുള്ള അടവല്ലേന്ന്. ഒരുവിധത്തില്‍  അവരെ പറഞ്ഞു മനസ്സിലാക്കി. അവര്‍ക്ക് അത്രയൊക്കയേ   അറിയൂ. സിനിമ നിരോധിച്ചത് തന്നെ കണ്ടില്ലേ. ഏതായാലും അവിടുത്തെ ഭരണകൂടത്തില്‍ കാര്യശേഷിയുള്ളവര്‍ ധാരാളമുണ്ട്. അസൂയപ്പെടാനേ നമുക്കു പറ്റൂ. അണക്കെട്ടിന്‍റെ താഴത്തു തമിഴ്നാടായിരുന്നെങ്കില്‍ ഇങ്ങനൊരു ഗതികേടുണ്ടാവില്ലായിരുന്നു. കേരളം പൊന്നു വിലയ്ക്ക് വെള്ളം വാങ്ങിയ്കുയോ തൊണ്ട വരണ്ടു ചാവുകയോ ചെയ്തേനെ. എങ്കില്‍ പോലും... കൂടംകുളത്തു കാണുന്നില്ലേ. അവിടെ ഓരോ ജീവനും വിലയുള്ളതു കൊണ്ട് നോക്കീം കണ്ടുമൊക്കയെ ചെയ്യൂ. അത് അങ്ങനെ തന്നെ വേണം താനും. അടുത്ത ജന്മത്തിലെങ്കിലും എനിക്ക് തമിഴ്നാട്ടില്‍ ജനിക്കണമെന്നാണ് ആഗ്രഹം. പലരും പറഞ്ഞുണ്ടാക്കുന്നതുപോലെ  അവരത്ര സ്വാര്‍ഥരൊന്നുമല്ല, ജീവിക്കാന്‍ പഠിച്ചവരാണെന്നെയുള്ളൂ. പച്ചക്കറിയില്‍ ദിവസേന കയറ്റി വിടുന്ന വിഷം വാങ്ങി സദ്യ...

ബ്രിട്ടനി 2 > കടല്‍ തൊട്ടുപോകുന്ന ദേവാലയം

Image
നോര്‍മാന്‍ഡി തീരത്തിന്‍റെ അറ്റത്തു, ബ്രിട്ടനിയോടു കൂടുതല്‍ അടുത്ത് പ്രശസ്തമായ ഒരു പള്ളിയുണ്ട്. മോന്‍റ് സെന്റ്‌ മിഷല്‍ (Mont Saint Michel) . യുണെസ്കോ യുടെ വേള്‍ഡ് ഹെറിറ്റേജ് സെന്‍റെര്‍ ലിസ്റ്റില്‍ ഉള്ള സ്ഥലമാണ്. അവിടേയ്ക്ക് പച്ചക്കറി തോട്ടങ്ങള്‍ക്കും വലിയ കോണ്‍ പാടങ്ങള്‍ക്കും ഇടയിലൂടെ ഒരു യാത്ര. പശുക്കള്‍ക്കുവേണ്ടി വളര്‍ത്തുന്ന കോണ്‍ ആണത്രേ. പശുക്കളെ മനുഷ്യന് വേണ്ടിയും. മനുഷ്യനെയോ? വഴിയോരത്ത് ഇടയ്ക്കിടെ പശു വളര്‍ത്തല്‍ കേന്ദ്രങ്ങള്‍ കണ്ടു. തടിച്ചു കൊഴുത്ത പശുക്കള്‍. ഒരു മണിക്കൂര്‍ യാത്രയുടെ ഒടുവില്‍ ഒരു നദി കടന്നു. ബ്രിട്ടനിയുടെയും നോര്‍മാന്‍ഡിയുടെയും അതിര്‍ത്തി നദി ‘ക്യൂസ്നോ’ ( Couesnon river ). ദൂരെ വെള്ളത്തിനും മണലിനും ഇടയ്ക്ക് കുന്നിന്‍ മുകളില്‍ പള്ളിയും തെളിഞ്ഞു . പള്ളിയുടെ മുന്‍പില്‍ വരെ നീളുന്ന റോഡ്‌. പള്ളിയ്ക്ക് ചുറ്റുമുള്ള താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളമാണ്. വേലിയേറ്റ സമയത്ത് കടല്‍ കയറിവന്ന വെള്ളം. നദിയെന്നോ കടലെന്നോ  കരയെന്നോ അതിര്‍ത്തികള്‍ തിരിയ്ക്കാന്‍ പ്രയാസം. ദിവസവും ആറേഴു കിലോമീറ്റര്‍ താണ്ടിയാണ്  കടലിന്റെ ഈ ദേവാലയ ദര്‍ശനം! മടക്കത്തില്‍ നദിയെയും കൈപിടിച്...

‘ബ്രിട്ടനി’-യിലൊരു വാരാന്ത്യം

Image
അറ്റ്‌ലാന്റിക് സമുദ്രതീരത്തു, കാടും, പുഴയും, കടലിടുക്കുകളും ചെറിയ ദ്വീപുകളും ഒക്കെയുള്ള ഒരു കൊച്ചു സുന്ദരിയാണ് ‘ബ്രിട്ടനി’. ഫ്രാന്‍സിന്‍റെ വടക്കുപടിഞ്ഞാറ് ഭാഗത്ത്‌, ‘നോര്‍മാന്‍ഡി’യ്ക്കടുത്തുള്ള ഒരു ഫ്രഞ്ച് പ്രവിശ്യ. ഇതുപോലെ ഇരുപത്തി മൂന്നോളം സ്ഥലങ്ങള്‍ (regions) ചേര്‍ന്നതാണ് ഫ്രാന്‍സ്. ഓരോ സ്ഥലങ്ങള്‍ക്കും സ്വന്തമായി ഭാഷയുണ്ടായിരുന്നു. ഫ്രഞ്ചിന്റെ അടിച്ചമര്‍ത്തലില്‍ മണ്ണടിഞ്ഞ നാട്ടുഭാഷകള്‍. ബ്രത്തോന്‍ ( Briton ) ആണ് ഇവിടുത്തെ മാതൃഭാഷ. ഇപ്പോഴും സംസാരഭാഷയായി നിലനില്‍ക്കുന്നു. ദീഘദൂരട്രെയിന്‍( TGV )നില്‍ പാരീസില്‍ നിന്നും 3 മണിക്കൂര്‍ സഞ്ചരിച്ചു  ‘സെന്റ്‌ മലോ’യിലെത്തി. ബ്രിട്ടനിയിലെ ഒരു തുറമുഖ പട്ടണം. കടലിനക്കരെ ഇംഗ്ലണ്ടാണ്. ഇംഗ്ലീഷ് ചാനല്‍ നീന്തിയോ, കടത്തു കടന്നോ, കടലിനടിയിലൂടെയുള്ള ട്രെയിന്‍ പിടിച്ചോ ഒക്കെ  പോകാം. പായ്ക്കപ്പലുകള്‍ , ഫെറി സര്‍വീസുകള്‍ , ചരക്കു കപ്പലുകള്‍ , ഫിഷിംഗ് ബോട്ടുകള്‍ അങ്ങനെ നിറഞ്ഞ ഒരു തുറമുഖം. പട്ടണത്തില്‍ നിന്നും കുറച്ചുമാറി ഒരു ബീച്ചിനടുത്താണ് ഞങ്ങള്‍ ബുക്ക് ചെയ്ത അപ്പാര്‍ട്ട്മെന്റ്. സ്വന്തമായി ആകാശവും മുറ്റവുമുള്ള ഒരു ചെറിയ ഫ്ലാറ്റ്....

ഉറവകളുടെ ഉറവിടങ്ങള്‍ --- ഒരു ആല്‍പ്സ്‌ യാത്ര 5

Image
വേട്ടയാടലില്‍ നിന്ന് മൃഗങ്ങളെ സംരക്ഷിക്കുവാന്‍ കുറെയേറെ പര്‍വത പ്രദേശങ്ങള്‍ നാഷണല്‍ പാര്‍ക്ക്‌ ആയി പ്രഖ്യാപിച്ചിട്ടുണ്ട്. അതാണ്‌ 'വെന്വാ' നാഷണല്‍ പാര്‍ക്ക്‌ (Parc national de la Vanoise).  ഉയരത്തിലുള്ള ചില ഗ്രാമങ്ങളില്‍ നിന്നും പാര്‍ക്കില്‍ കടക്കാം. ഓസ്വാ-യിലെ മലയില്‍ നിന്നോ , ' ടെറാ മൊഡാന ' യുടെ  അങ്ങേയറ്റത്തുള്ള ' ബോന്‍വല്‍ ' എന്ന ഗ്രാമത്തില്‍ നിന്നോ ഒക്കെ  പ്രവേശിക്കാം.   'മൊഡാനി'ല്‍ നിന്നുള്ള ബസ്സ്‌ എല്ലാ ഗ്രാമങ്ങളെയും ഒന്നു ചുറ്റിയാണ് 'ബോന്‍വലി'ല്‍ എത്തിയത്.   വളരെ മനോഹരമായിരുന്നു ഈ ഒരുമണിക്കൂര്‍ യാത്ര. സമുദ്രനിരപ്പില്‍ നിന്നും 1700m ഉയരമുള്ള ഒരു പഴയ ഗ്രാമം.  ഇവിടെ നിന്ന് ഒന്നൊന്നര മണിക്കൂര്‍ കാട്ടിലൂടെ നടന്നാല്‍ ഇതിലും പഴയ ഒരു ഗ്രാമത്തിലെത്താം. കാലത്തിനു പിന്നിലേക്ക്‌ ഞങ്ങള്‍  നടന്നു. ഒരു സിനിമയിലും കണ്ടിട്ടില്ല,  ഇ ത്ര സുന്ദരമായ സ്ഥലം! ഇടയ്ക്ക് ദുര്‍ഘടമായ വഴികളും  ഉണ്ട്.  കണ്ടാല്‍ കഠിനമായ പാറകള്‍ക്കുള്ളില്‍ നിന്നും തെളിനീരുറന്നൊഴുകുന്നു. താഴെയെങ്ങും പൂക്കളാണ്. വയലറ്റും, മഞ്ഞയും റോസും ...