Posts

ലൂവാ നദീതടങ്ങളില്‍ (Loire vally) --3

Image
ബ്ലൂവായില്‍ നിന്നും പുറപ്പെടുന്ന ബസ്സ്‌ ഷാമ്പോര്‍ട് കഴിഞ്ഞു പോകുന്നത് ഷവേണി (cheverny)യിലേക്കാണ്.      മറ്റൊരു നായാട്ടുകൊട്ടാരം.  അടുത്ത ദിവസം രാവിലത്തെ ബസ്സില്‍ ഞങ്ങള്‍ ഷവേണിയിലേക്ക് തിരിച്ചു. ഷാമ്പോര്‍ഡില്‍ ഞങ്ങളൊഴികെ എല്ലാവരും ഇറങ്ങി. അപ്പോഴാണറിഞ്ഞത്, രാവിലത്തെ ബസ്‌ ഇവിടെ വരയെ ഉള്ളൂ. ഷവേണിയിലേക്ക് പോകാന്‍ രണ്ടു മണിക്കൂര്‍ കഴിഞ്ഞു വീണ്ടും വരും. കാടുകള്‍ കളിയാക്കി ചിരിക്കുന്നു. ചാറ്റല്‍ മഴയും നനഞ്ഞു, കാടിന്റെ തീരഭൂമിയില്‍ നടന്നും ഇരുന്നും കിടന്നും സമയം തീര്‍ന്നു. മനുഷ്യരെയും മൃഗങ്ങളെയും ഭയക്കാതെ പ്രകൃതിയുടെ മടിയില്‍, കുറച്ചു സമയം കൂടി. സ്വച്ഛമായ ഈ സ്വാതന്ത്ര്യത്തിന്റെ സുഖം എല്ലായിടത്തും എല്ലായ്പ്പോഴും ഉണ്ടായിരുന്നെങ്കില്‍!  മനസ്സിന്‍റെ ഓരോ അത്യാഗ്രഹങ്ങള്‍. ചെറിയ ഷോപ്പിംഗ്‌ സ്ഥലങ്ങളും ഭക്ഷണ ശാലകളും ബസ്‌റ്റോപ്പിനടുത്തുണ്ട്. ഷോപ്പിംഗ്‌ സ്ഥലങ്ങളില്‍ എല്ലാം സ്വദേശ വസ്തുക്കളാണ്. അതൊരു വലിയ പ്രത്യേകത ആയി തോന്നി. ദേശഭേദമെന്യേ മിക്ക സ്ഥലങ്ങളിലും ' കൌതുക വസ്തുക്കള്‍' ചൈനക്കാരാണ് എത്തിക്കുന്നത്. ലൂവാ നദിക്കരയില്‍ ഇപ്പോഴും ഒരു സ്വദേശിക്കാറ്റ്. ക...

ലൂവാ നദീതടങ്ങളില്‍ (Loire vally) --2

Image
രണ്ടാം ദിവസം രാവിലത്തെ ബസ്‌ പിടിച്ചു, ഷാമ്പോര്‍ഡിലേക്ക്, വിസ്തൃതമായ വനപ്രദേശത്തിന്‍റെ നടുവില്‍ തലയുയര്‍ത്തി നില്‍ക്കുന്ന മറ്റൊരു കൊട്ടാരമാണ് ഷാമ്പോര്‍ഡ്‌ . കൊട്ടാരത്തിനു മുന്നില്‍ ചെറിയ കിടങ്ങുകള്‍. അവ നീണ്ടു നീണ്ടു ചെന്നൊരു തടാകത്തില്‍ വിശ്രമിക്കുന്നു. കൊട്ടാരത്തിലേക്ക് അപ്പൂസ്‌ നടക്കുന്നില്ല, പിണങ്ങി മാറി നില്‍പ്പാണ്. കഴിഞ്ഞ കൊട്ടാരത്തിന്റെ ബോറടി മാറിയിട്ടില്ല. അപ്പോഴാണ്‌ അതിലും വലിയ ഒരെണ്ണം!  പെട്ടെന്ന് കണ്ടിറങ്ങാം എന്ന വ്യവസ്ഥയില്‍ അകത്തു കയറി. മനോഹരമായ ഒരു കൊട്ടാരമ്യൂസിയം. രാജാവിന്റെ വിവിധ മുറികള്‍, അന്തപുരങ്ങള്‍, ആയുധങ്ങള്‍, പുസ്തകങ്ങള്‍ അങ്ങനെ അങ്ങനെ..വെള്ളി സ്പൂണുകള്‍ മുതല്‍ സ്വര്‍ണത്തേരുകള്‍ വരെ. ഓഡിയോ ഗൈഡ് ഉണ്ട് കയ്യില്‍; ഒരു  കോഡ്- ലസ്  ഫോണ്‍. ഓരോമുറികളിലും ഒരു നമ്പര്‍ കോഡ് എഴുതിയിട്ടുണ്ട്, ആ നമ്പര്‍ ഡയല്‍ ചെയ്‌താല്‍ , അതാത് മുറികളുടെ കഥ പറഞ്ഞു തരുന്ന ഫോണ്‍. ആ കളി അപ്പൂസിനും ഇഷ്ടപ്പെട്ടു. ലിയോനാര്‍ഡോ ഡാവിഞ്ചി വരച്ചു കൊടുത്തതനുസരിച്ചു നിര്‍മ്മിച്ച  ഹെലിക്സ് മോഡല്‍ കോണിപ്പടി കാണാം. അതിനു രണ്ടു വശത്ത് കൂടി കയറാം.കയറുന്നവര്‍ക്ക് പരസ്പരം ...

ലൂവാ നദീതടങ്ങളില്‍ (Loire vally) --1

Image
ഫ്രാന്‍സില്‍ വന്ന കാലം മുതല്‍ കേള്‍ക്കുന്നതാണ്, ലൂവാ നദീയെപ്പറ്റി , നദീ തീരത്തെ കാടുകളെപ്പറ്റി, കാട്ടിലെ കൊട്ടാരങ്ങളെപ്പറ്റി ഒക്കെ. ദീര്‍ഘദൂര റെയില്‍വേ സ്റ്റേഷനായ പാരിസ്‌ ഓസ്ട്രലിക്സ്സില്‍ നിന്നും രണ്ടു മണിക്കൂര്‍ യാത്ര. രണ്ടു മൂന്നു  ദിവസത്തെ അവധിയാണ്. നാട്ടില്‍ ആയിരുന്നപ്പോള്‍, എല്ലാ അവധിക്കും വീട്ടിലേക്കായിരുന്നു യാത്ര. ഇപ്പോള്‍ അത് പറ്റില്ല. അങ്ങനെ ഒരു ലൂവാ യാത്ര പ്ലാന്‍ ചെയ്തു. ട്രെയിന്‍ കമ്പാര്‍ട്ട്മെന്‍റ്, എട്ടു സീറ്റുള്ള ചെറിയ മുറികള്‍ ആയി തിരിച്ചിട്ടുണ്ട്.. ഞങ്ങളുടെ മുറിയില്‍, ഒരാള്‍ കൂടിയെയുള്ളൂ. പാരിസില്‍ ഇന്ന് വിശേഷ ദിവസം ആണ്, അതുകൊണ്ടാവാം തിരക്ക് കുറവ്. ട്രെയിന്‍ പുറപ്പെട്ടു ഗ്രാമങ്ങളിലേക്ക് പാഞ്ഞു. കൊയ്ത്തു കഴിഞ്ഞ് മരുഭൂമി പോലെ, ഗോതമ്പ് പാടങ്ങള്‍. പൊഴിഞ്ഞു വീണ കതിരുകള്‍ തേടി കൂട്ടത്തോടെ പറക്കുന്ന കിളികള്‍. കൊയ്ത്തു യന്ത്രം കാത്തുകിടക്കുന്ന പാടങ്ങളും കാണാം; സ്വര്‍ണ്ണമണികളുമായി അവസാനത്തെ കിന്നാരത്തിലാ ണ വര്‍. വിള കൊണ്ടു പോകാന്‍  വന്നു കിടപ്പുണ്ട്, വലിയ ലോറികള്‍   . ഇതൊന്നും ശ്രദ്ധിക്കാതെ കൂറ്റന്‍ കാറ്റാടി യന്ത്രങ്ങള്‍ കറണ്ടുണ്ടാക്കുന...

സ്വന്തം.

Image
നാട്ടില്‍ നിന്ന് വന്ന  സുഹൃത്ത്‌, രാമന്   പാരിസ് നന്നേ ഇഷ്ടപ്പെട്ടു. വലിയ തിരക്കില്ലാത്ത റോഡുകള്‍, പൊതുജനത്തിനുതകുന്ന യാത്രാ സൌകര്യങ്ങള്‍,  ധാരാളം വൃക്ഷങ്ങള്‍, പൊതുവേ കണ്ണിനു കുളിര്‍മ്മ നല്‍കുന്ന കാഴ്ചകള്‍. രാമന്‍   ചോദിച്ചു "നിങ്ങള്‍ എന്തിനാണ് തിരിച്ചു വരാന്‍ ഉദ്ദേശിക്കുന്നത്? ഇവിടെ സ്വസ്ഥമായി ജീവിച്ചു കൂടെ?" "മെച്ചമാണെങ്കിലും ഇത് സ്വന്തമാണെന്ന് ഒരു തോന്നല്‍ വരുന്നില്ല". ഞാന്‍ പറഞ്ഞു. വീടിനു അടുത്തുള്ള പാര്‍ക്കില്‍ കൂടി നടന്നപ്പോള്‍, എല്ലാവരുടെയും കൂടി ഒരു ഫോട്ടോ എടുതു തരുമോ എന്ന് ഒരു കുട്ടിയോട് ചോദിച്ചു. തീരെ ഗൌനിക്കാതെ , 'പറ്റില്ല' എന്ന് പറഞ്ഞു അവന്‍  നടന്നകന്നു. ആദ്യമായിട്ടാണ് ഇങ്ങനെ. ഇതുവരെ കണ്ട ആള്‍ക്കാര്‍ സൌമ്യരും സഹകരണം ഉള്ളവരും ആണ്. വീണു കിട്ടിയ അവസരത്തില്‍ ഞാന്‍ രാമനോട് പറഞ്ഞു, "കണ്ടില്ലേ ഒരു പത്തു പതിമൂന്നു വയസ്സുകാരന്റെ അഹംഭാവം.  നാടല്ലേ ഭേദം?" പ്രശാന്ത് ചിരിച്ചു , ' നാട്ടിലെ പതിമൂന്നു വയസ്സിന്റെ പ്രഭാവം പത്രത്തില്‍ വായിക്കുന്നുണ്ടെല്ലോ അല്ലെ?'  എന്‍റെ നാക്കിറങ്ങി.

ഇന്നത്തെ പ്രഭാതം

ചേര്‍ത്തു പിടിച്ചാണ് അവര്‍ ബസിലേക്ക് കയറിയത്. അടിവച്ചടിവച്ച് രണ്ടു സുന്ദരികള്‍. നല്ല വേഷം, നല്ല ഭംഗി!  ഒരു പോലെയിരിക്കുന്നു കണ്ടാല്‍.  മുന്നിലെ സ്ത്രീ അമ്മയാണെന്ന് തോന്നുന്നു. അടുക്കുന്തോറും മനസ്സിലായി, അവര്‍ക്ക് തീരെ നടക്കാന്‍ വയ്യ. പത്തു തൊണ്ണൂറു വയസ്സു പ്രായം കാണും.അവരെ ചേര്‍ത്തുപിടിച്ചു ഒരു കുട്ടിയെ എന്നപോലെ ഉന്തി നടത്തിച്ചു കൊണ്ട് പിന്നില്‍ മകള്‍, മധ്യവസ്കയാണ്. അമ്മയെ സീറ്റില്‍ ഇരുത്തി, മകള്‍ പോയി ടിക്കറ്റ്‌ എടുത്തു വന്നു. എന്തൊക്കെയോ കഥകള്‍ പറഞ്ഞു അടുത്ത് തന്നെ നിന്നു. ഇറങ്ങേണ്ട സ്റ്റോപ്പിനു മുന്‍പ് പതുക്കെ എണീല്‍പ്പിച്ചു വാതില്‍ക്കലേക്ക് കൊണ്ടുവന്നു. അമ്മയെ ചുറ്റിപ്പിടിച്ച് വര്‍ത്തമാനങ്ങള്‍ പറഞ്ഞു അങ്ങനെ.... അമ്മയും മകളും പുതിയ കാഴ്ചയല്ല, എന്നാലും ഇവര്‍ വ്യത്യസ്തരായിരുന്നു. പ്രയമായത്തിന്റെ അസഹിഷ്ണുതയോ, ഒരാളെ നടത്തിച്ചു കൊണ്ടുപോകുന്ന സഹനതയോ, ത്യാഗഭാവമോ ഒന്നും കണ്ടില്ല. അമ്മ കുഞ്ഞിനെ നടത്തിക്കുന്ന കൌതുകത്തോടെ,അത്യധികമായ സ്നേഹത്തോടെ  കുഞ്ഞ്‌ അമ്മയെ നടത്തിക്കുകയായിരുന്നു. സ്നേഹസൌന്ദര്യം തുളുമ്പുന്ന രണ്ടു മനുഷ്യര്‍.

ഇന്നത്തെ പ്രഭാതം

ചെറിയ ചാറ്റല്‍ മഴ നനഞ്ഞു കൊണ്ടിറങ്ങി, മഴ നനഞ്ഞു തെളിഞ്ഞു കിടക്കുന്ന ശാന്തമായ വഴികള്‍. വര്‍ഷങ്ങള്‍ പഴക്കമുള്ള കെട്ടിടങ്ങള്‍ റോഡിന്റെ ഇരുവശത്തും പ്രൌഡഗംഭീരമായി നില്‍ക്കുന്നു. പുതിയ നിര്‍മ്മാണങ്ങള്‍ ഇല്ല എന്ന് തന്നെ പറയാം.  കെട്ടിടങ്ങള്‍ , റോഡുകള്‍ ഒക്കെ ഉണ്ടെങ്കിലും, പച്ചപ്പിന് ഒരു കുറവും തോന്നില്ല. വഴിയരുകില്‍ മരങ്ങള്‍ പച്ച വിരിയ്ക്കുന്നു, ഒരു കാട്ടുവഴിപോലെ തോന്നും. ഓരോ കെട്ടിടങ്ങള്‍ക്കും നല്ല പൂന്തോട്ടങ്ങള്‍. കവലകളില്‍ സര്‍ക്കാര്‍വക പൂന്തോട്ടങ്ങള്‍. ഫ്ലാറ്റുകളുടെ ബാല്‍ക്കണികളില്‍ നിന്നും ചെടികള്‍ എത്തിനോക്കുന്നു. .കണ്ണിനു കുളിര്‍മ്മ നല്‍കുന്ന കാഴ്ച. അത്യാധുനികതയും, പാരമ്പര്യവും പ്രകൃതി ഭംഗിയും ഒത്തിണങ്ങിയ ചില സ്ഥലങ്ങള്‍, ഇതെന്നും ഇങ്ങനെയായിരിക്കട്ടെ. ഇന്നു ഇവിടെ സംഗീത ദിനം, ഓരോ മൈതാനത്തും പാട്ടുകാര്‍ സ്റ്റേജ് കെട്ടി , ഓര്‍ക്കെസ്ട്ര വച്ച് പാട്ട് പാടുന്നു. പാടിയും കേട്ടും വഴിയിലൂടെ ആള്‍ക്കാരും. ഒഴിവല്ല, അതുകൊണ്ട് വൈകിട്ട് ആയിരിക്കും പാട്ട് കൂടുതല്‍. ആകാശത്തിനും ഭൂമിക്കുമിടയില്‍ വെറുതെ പാടി നടക്കാനായി എല്ലാവര്ക്കും ഒരു ദിവസം. ഇന്ന് June 21 , 2011 , മറ്...

നോര്‍മാന്‍ഡി തീരങ്ങളില്‍---3

Image
'ഫെകാമ്പി'ല്‍ രാവിലെ ബസ്‌ സമയത്തിന് കുറച്ചു മുന്‍പു തന്നെ ബസ്‌ സ്റ്റോപ്പിലെത്തി. 'ഫെകാമ്പി' ലേയ്ക്കാണ് യാത്ര . വി.വി.ഐ.പി യെപ്പോലെ ഗമയില്‍, പക്ഷെ കൃത്യസമയത്ത് സര്‍ക്കാര്‍ വണ്ടിവന്നു. വണ്ടിക്കൂലി തുച്ഛം, യാത്രാസുഖം മെച്ചം. ഡ്രൈവറായിരുന്നു താരം. വഴിയില്‍ പരിചയക്കാരെ കാണുമ്പോള്‍ ഹോണ്‍ അടിച്ചു സലാം വച്ച് ആസ്വദിച്ചു വണ്ടിയോടിക്കുന്നു. വളവും തിരിവും ഉള്ള വഴി ആയതുകൊണ്ട് യാത്രികര്‍ ഇരുന്ന ശേഷമേ വണ്ടി മുന്നോട്ടെടുക്കൂ. ഇറങ്ങുന്നവര്‍ ബസ്സിന്‍റെ അടുത്ത് നിന്ന് മാറിയെന്ന് കണ്ണാടിയില്‍ കൂടി നോക്കി ഉറപ്പു വരുത്തുന്നുമുണ്ട്. കയറാനും ഇറങ്ങാനും ബുദ്ധിമുട്ടുള്ളവരെ കൈപിടിച്ച് സഹായിക്കും. യാത്രികരും വഴിനടക്കാരും ഇദ്ദേഹത്തിന്‍റെ അടുത്ത സ്വന്തക്കാര്‍ ആണെന്നെ തോന്നൂ. സന്തോഷത്തോടെയും സമാധാനത്തോടെയുമുള്ള പെരുമാറ്റം. ഇതിനിടയില്‍ ഒരു അമ്മുമ്മ, തന്‍റെ വീടിനു സമീപം ബസ്‌ നിര്‍ത്തിച്ചു, ഷോപ്പിംഗ്‌ കാര്‍ട്ട് ഒന്നിറക്കി വപ്പിച്ചു. 50 സെന്‍റ് (യൂറോയുടെ പൈസ ) ഡ്രൈവറുടെ കൈയില്‍ വച്ച് കൊടുത്തു. നിഷ്കളങ്കമായ കൈക്കൂലി. ഇങ്ങനെ ഒക്കെ ആണെങ്കിലും ഓരോ സ്റ്റോപ്പിലും കൃത്യ സമയത്തു വണ്ടിയെത്തുന്നുമുണ്ട്. 'ഫെക...