Posts

നോര്‍മാന്‍ഡി തീരങ്ങളില്‍---1

Image
'എത്രിത്താ'യിലേക്ക്. . ഫ്രാന്‍സിലെ ചരിത്ര പ്രസിദ്ധ കടല്‍ത്തീരമായ 'നോര്‍മാന്‍ഡി'യിലേക്ക് ഒരു ദ്വിദിന യാത്ര. നഗരത്തിന്റെ വിരസതയില്‍ നിന്നും ഒന്ന് മുങ്ങാംകുഴിയിടുന്ന ഉത്സാഹത്തിലായിരുന്നു ഞങ്ങള്‍. 'പാരിസ്-സൈന്റ്-ലസാ (Paris-St.Lazare)' റെയില്‍വേ സ്റ്റേഷനില്‍ എത്തി ടിക്കറ്റ്‌ പ്രിന്‍റ് എടുത്തു. വളരെ തിരക്കുള്ള സ്ഥലമാണ്. ഹൃസ്വ/ദീര്‍ഘ-ദൂര ട്രെയിനുകള്‍ വരുന്ന ഒരു വലിയ സ്റ്റേഷന്‍. 'നോര്‍മാന്‍ഡി'യിലെക്കുള്ള ട്രെയിന്‍ ഞങ്ങളെ കാത്തു കിടപ്പുണ്ട്. ട്രെയിനില്‍ കയറി ഒരു നാല്‍വര്‍ സീറ്റില്‍ ഇരുന്നു. ആള്‍ക്കാര്‍ അധികമില്ല. ട്രെയിന്‍ പുറപ്പെട്ടു 10-മിനിറ്റ്‌ ആയതേയുള്ളൂ, പച്ച വിരിച്ച പാടശേഖരങ്ങള്‍ കണ്ടു തുടങ്ങി. ഇത്തിരി നല്ല കാറ്റിനായി ജനല്‍ നീക്കി നോക്കാം എന്ന് കരുതിയാല്‍ തെറ്റി. പുറത്തു നല്ല തണുപ്പ് തന്നെയാണിപ്പോഴും. വസന്തം പടിവാതിലിന് പിന്നില്‍ നാണിച്ചു നില്‍ക്കുന്നു. ഇവിടെയെല്ലാം വര്‍ഷത്തില്‍ രണ്ടോ മൂന്നോ മാസം മാത്രമേ തുറന്നിട്ട ജാലകങ്ങള്‍ കാണാന്‍ കിട്ടൂ. ആഗോള താപനം നിലമെച്ചപ്പെടുത്തുമോയെന്നറിയില്ല. ഏതോ പച്ചക്കറിത്തോട്ടങ്ങളുടെ നടുവിലൂടെ ട്രെയിന്‍ പൊയ്ക്കൊണ്ടിരുന്നു. ലെറ്...

സൃഷ്ടി

യോഗം 1 ------------------ സൂര്യന്‍ തിളച്ചു മറിയുകയാണ്.സ്വതവേ ചൂടന്‍, കോണ്‍ഫറന്‍സ് ഹാള്‍ നിശബ്ദം. "ഓരോ ക്വാര്‍ട്ടറും നഷ്ടത്തില്‍ അവസാനിക്കുന്നു. ഇങ്ങനെ അടുത്തെങ്ങും ഉണ്ടായിട്ടില്ല, സിസ്ടത്തിന്റെ ഗുഡ് വില്‍ പാടേ തകര്‍ന്നു. മറ്റു ഗ്യാലക്സികളില്‍ ഭൂമിയിലെ ഗോസ്സിപ്‌ കഥകള്‍ പരക്കുന്നു". "യാത്രകള്‍ തനിക്കും മടുത്തു. സത്യം പറഞ്ഞാല്‍ പനി പേടിച്ച് അങ്ങോട്ട്‌ പോകാന്‍ വയ്യ. ഇനിയെല്ലാം നേരിട്ട് കണ്ടറിഞ്ഞു കൊള്ളൂ", നാരദന്‍ ഒരു ഐപാഡ് സമ്മാനിച്ചു സൂര്യന്. എന്നിട്ട് ഒഴുകിവന്ന ഒരു മേഘത്തില്‍ കയറി വെറുതെ ഇരിപ്പായി. "സാങ്കേതിക പുരോഗതിക്ക് ഒരു കുറവുമില്ല. പഠിപ്പുണ്ടെകിലും വിവരമില്ലെങ്കില്‍ പിന്നെ?. സമയം അധികം ഇല്ല, ആരെങ്കിലും പോയി നേരിട്ട് കൈകാര്യം ചെയ്യണം. എല്ലാ പവറും തരാം. ഏതു രൂപത്തിലും പോകാം". സൂര്യന്റെ പുതിയ ഓഫര്‍. എല്ലാവരും പരസ്പരം നോക്കി ഇരുന്നു. നന്നാക്കാന്‍ പോയവര്‍ സ്വയം നന്നായിതിരിച്ചുവന്നതാണ് ചരിത്രം. അവതാരം എന്ന് കേട്ടാല്‍ തന്നെ ഭയം! പോയവരും നിന്നവരും പടത്തില്‍ വച്ച് പൂജിക്കപ്പെടുന്നുണ്ട്. അവര്‍ക്ക് വേണ്ടി വെട്ടും കുത്തും ആഘോഷവും വേറെ. ഇനി പോകാന്‍ ആര്‍ക്കും വയ്യ,...