Posts

Showing posts from July, 2016

സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം ; സമാധാനം എന്ന സ്വപ്നവും !

Image
..സമാധാനം തേടി....(ഒരു കമ്പക്കാഴ്ച) സ്വാതന്ത്ര്യദിനാഘോഷമാണെങ്കിൽ പോലും തന്നിഷ്ടപ്രകാരം പടക്കം പൊട്ടിച്ചു കളിക്കാൻ പൊതുജനങ്ങൾക്ക് സ്വാതന്ത്ര്യം ഇല്ലാത്ത നാടാണ് ഫ്രാൻസ്. സുരക്ഷ തന്നെ കാരണം. ദേശീയ ദിനമായ  'ബാസ്റ്റി(ൽ) ഡേ'- യോടനുബന്ധിച്ചു എല്ലാ പ്രവിശ്യകളിലും  ഭരണകൂടത്തിന്റെ നിയന്ത്രണത്തിൽ വെടിക്കെട്ട്  നടത്താറുണ്ട്.  ജൂലൈ പതിനാലിന് രാത്രി ഈഫൽ ടവറിനടുത്താണു  പ്രധാന ആഘോഷം , തൊട്ടടുത്ത ഞങ്ങളുടെ പട്ടണത്തിലും മറ്റും തലേ രാത്രിയും. രണ്ടിലും പങ്കെടുക്കാൻ എല്ലാവർക്കും സൗകര്യം തീർത്തുകൊണ്ട്.   രാത്രി പതിനൊന്നു മുതൽ അരമണിക്കൂർ നീളുന്ന വെടിക്കെട്ടാണ്. അപ്പൂസ് അച്ഛനോടൊപ്പം പോകാൻ ഒരുങ്ങുന്നു. ആൾത്തിരക്കിൽ വല്ല പ്രശ്നവുമുണ്ടായാൽ കുഞ്ഞിനെ എടുത്തു ഓടാനൊന്നും വയ്യെന്ന് പറഞ്ഞു സച്ചൂസുമായി ഞാൻ ഉറങ്ങാൻ കിടന്നു. അതുകേട്ടൊന്നു ഞെട്ടിയെങ്കിലും, വീണ്ടും ധൈര്യം സംഭരിച്ചു അപ്പൂസ് തയ്യാറായി. പാതി ഉറക്കത്തിൽ അടുത്തയാൾ  എണീറ്റു കെഞ്ചുന്നു, 'അച്ഛാ..അച്ഛാ.. എന്നെക്കൂടെ പടക്കം കാണിക്കാൻ കൊണ്ടുപോകാമോ? '.  അങ്ങനെ അവസാനം എല്ലാവരും ഇറങ്ങി. "കമ്പം കാത്ത്..". 'Levallois-Perret'