ബ്രിട്ടനി 2 > കടല്‍ തൊട്ടുപോകുന്ന ദേവാലയം
നോര്‍മാന്‍ഡി തീരത്തിന്റെ അറ്റത്തു, ബ്രിട്ടനിയോടു കൂടുതല്‍ അടുത്ത് പ്രശസ്തമായ ഒരു പള്ളിയുണ്ട്. മോന്റ് സെന്റ് മിഷല്‍ (Mont Saint Michel) . യുണെസ്കോ യുടെ വേള്‍ഡ് ഹെറിറ്റേജ് സെന്റെര് ലിസ്റ്റില്‍ ഉള്ള സ്ഥലമാണ്. അവിടേയ്ക്ക് പച്ചക്കറി തോട്ടങ്ങള്‍ക്കും വലിയ കോണ്‍ പാടങ്ങള്‍ക്കും ഇടയിലൂടെ ഒരു യാത്ര. പശുക്കള്‍ക്കുവേണ്ടി വളര്‍ത്തുന്ന കോണ്‍ ആണത്രേ. പശുക്കളെ മനുഷ്യന് വേണ്ടിയും. മനുഷ്യനെയോ? വഴിയോരത്ത് ഇടയ്ക്കിടെ പശു വളര്‍ത്തല്‍ കേന്ദ്രങ്ങള്‍ കണ്ടു. തടിച്ചു കൊഴുത്ത പശുക്കള്‍. ഒരു മണിക്കൂര്‍ യാത്രയുടെ ഒടുവില്‍ ഒരു നദി കടന്നു. ബ്രിട്ടനിയുടെയും നോര്‍മാന്‍ഡിയുടെയും അതിര്‍ത്തി നദി ‘ക്യൂസ്നോ’ ( Couesnon river ). ദൂരെ വെള്ളത്തിനും മണലിനും ഇടയ്ക്ക് കുന്നിന് മുകളില്‍ പള്ളിയും തെളിഞ്ഞു . പള്ളിയുടെ മുന്പില് വരെ നീളുന്ന റോഡ്. പള്ളിയ്ക്ക് ചുറ്റുമുള്ള താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളമാണ്. വേലിയേറ്റ സമയത്ത് കടല്‍ കയറിവന്ന വെള്ളം. നദിയെന്നോ കടലെന്നോ കരയെന്നോ അതിര്‍ത്തികള്‍ തിരിയ്ക്കാന്‍ പ്രയാസം. ദിവസവും ആറേഴു കിലോമീറ്റര്‍ താണ്ടിയാണ് കടലിന്റെ ഈ ദേവാലയ ദര്‍ശനം! മടക്കത്തില്‍ നദിയെയും കൈപിടിച്ചു കൊണ്ടു